ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കം; രാഷ്ട്രീയമായി നേരിടാന്‍ പ്രതിപക്ഷം, വിമര്‍ശനം ശക്തം

പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള എന്‍സിഇആര്‍ടിസി ശുപാര്‍ശയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇന്ത്യയുടെ ചരിത്രം മാറ്റി സ്ഥാപിക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമെന്നാണ് വിമര്‍ശനം. കര്‍ണാടകയില്‍ തീരുമാനം നടപ്പിലാക്കില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

Also Read : ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുന്നു; ജനങ്ങള്‍ നടത്തിയ സമരമാണ് ‘ചരിത്രം’: എ വിജയരാഘവന്‍

എന്‍സിഇആര്‍ടിസി ശുപാര്‍ശ വന്നതിനു പിന്നാലെ ശക്തതമായ പ്രതിഷേധാമാണ് ഉയര്‍ന്നു വരുന്നത്. അതിനിടെ രാജ്യത്തിന്റ പേര് മാറ്റാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് എന്‍സിഇആര്‍ടിസി അറിയിച്ചു. സമിതിയുടെ ശുപാര്‍ശ സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും എന്‍സിഇആര്‍ടിസി വ്യക്തമാക്കി.

അതേസമയം പേരുമാറ്റത്തെ രാഷ്ട്രീയമായി നേരിടാന്‍ ആണ് പ്രതിപക്ഷപാര്‍ട്ടികളുടെ തീരുമാനം. ഭരണഘടനയില്‍ ഉള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പ്രതികരിച്ചു.

Also Read : മോദി സര്‍ക്കാരിന് ‘ഇന്ത്യ’ എന്ന വാക്കിനോട് പേടി; കേന്ദ്രത്തിന് സവര്‍ക്കറുടെ നിലപാട്: ഗോവിന്ദന്‍ മാസ്റ്റര്‍

പെരുമാറ്റം കര്‍ണാടകയില്‍ നടപ്പാക്കില്ലെന്ന്, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ആര്‍ ജെ ഡി, ജെ ഡി യു, ആപ്, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പേരുമാറ്റത്തിനെതിരെ രംഗത്ത് ഉണ്ട്. പേരുമാറ്റം അംഗീകരിക്കരുതെന്ന് എസ് എഫ് ഐ യും ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News