
സര്‍വകലാശാലകളെ കാവിവത്കരിക്കുന്നതിരെ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ മനുഷ്യ ശൃംഖല സംഘടിപ്പിച്ചു. സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
സര്‍വകലാശാലകളെ കാവിവത്കരിക്കുന്നതിനെതിരെയും സാങ്കേതിക സര്‍വകലാശാലയിലെ നിയമവിരുദ്ധ താത്കാലിക വി സി നിയമനത്തിനെതിരെയുമാണ് സര്‍വകലാശാല സംരക്ഷണ ശൃംഖല സംഘടിപ്പിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്തെ സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ സര്‍വകലാശാല സംരക്ഷണ നേതൃത്വത്തില്‍ നിരവധി പേര്‍ അണിനിരന്നു. 123 ദിവസമായി കെ ടി യു ആസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
അടുത്ത ഘട്ടമായി രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ നടത്താനാണ് വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ തീരുമാനം. കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. എസ് നസീബ്,കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here