സുരേഷ് ഗോപിയുടെയും, ജോര്‍ജ് കുര്യന്റെയും പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു

suresh gopi

സുരേഷ് ഗോപിയുടെയും, ജോര്‍ജ് കുര്യന്റെയും പ്രസ്താവനയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. വ്യക്തമായ മറുപടി പറയാനാകാതെ കേരളത്തിലെ ബിജെപി നേതൃത്വം പ്രതിരോധത്തില്‍. ഇടതുപക്ഷം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചിട്ടും വിഷയം ഏറ്റെടുക്കാത്ത കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാടും സജീവ ചര്‍ച്ചയാകുകയാണ്.

കേരളത്തില്‍ നിന്നുള്ള രണ്ട് ബിജെപി കേന്ദ്രമന്ത്രിമാര്‍. ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ കൈകാര്യം ചെയ്യണമെന്ന മതേതവിരുദ്ധനിലപാടുമായി ഒരാള്‍, കേരളത്തെ ഇകഴ്ത്തി രണ്ടാമന്‍.

കേന്ദ്ര ബജറ്റിലും റെയില്‍വെ ബജറ്റിലും കേരളം നേരിട്ടത് വലിയ അവഗണന. അതില്‍ ഉത്തരം മുട്ടുന്ന കേരളത്തിലെ ബിജെപി നേതാക്കള്‍. ഇതിനിടയിലാണ് കേന്ദ്രമന്ത്രിമാര്‍ നടത്തിയ വിവാദ പ്രസ്താനകളും ബിജെപിക്ക് തലവേദനയാകുന്നത്. രണ്ടിലും വ്യക്തമായ മറുപടി പറയാന്‍ ആകാതെ കേരളത്തിലെ ബിജെപി നേതൃത്വം പ്രതിരോധത്തിലാണ്.

Also Read :‘ഉന്നതകുലജാതന്‍’ പരാമര്‍ശം; മലയാളികളെ ആകെ ലജ്ജിപ്പിക്കുന്ന സുരേഷ് ഗോപി കേരളീയ സമൂഹത്തിന് അപമാനം: ഡിവൈഎഫ്‌ഐ

വിഷയത്തില്‍ വലിയ പ്രതിേഷധമാണ് ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.സഭ നിര്‍ത്തിവെച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിപിഐ രാജ്യസഭാ അംഗം സന്തോഷ് കുമാര്‍ നോട്ടിസ് നല്‍കി. പാര്‍ലമെന്റിന്റെ പുറത്ത് ഇടത് എംപിമാര്‍ ശക്തമായി പ്രതിഷേധം ഉയര്‍ത്തി.

സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമെന്നും മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇരുസഭകളിലും ബിജെപിക്കെതിരെ യുഡിഎഫ് എംപിമാര്‍ ഒരക്ഷരം മിണ്ടിയില്ല. വിഷയം ഏറ്റെടുക്കാത്ത കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിലപാടും ജനങ്ങളുടെ ഇടയില്‍ സജീവ ചര്‍ച്ചയാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News