
കോൺഗ്രസിൽ മുഖ്യമന്ത്രി പോര് രൂക്ഷമാകുന്നതിനിടയിൽ വി ഡി സതീശന്റെ ഫ്ലക്സുകളും പോസ്റ്ററുകളും കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു. കോഴിക്കോട് ഡിസിസിക്ക് പരിസരത്തുള്ള ഫളക്സ് ബോർഡിലാണ് കരി ഓയിൽ ഒഴിച്ചത്. സതീശനെ അനുകൂലിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇതിനിടയിൽ തന്നെ സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമുണ്ടോയെന്ന ചോദ്യം ഉയർത്തുന്ന ഫ്ലക്സുകൾ ഡിസിസി ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ പ്രത്യക്ഷപ്പെട്ടിരുന്നു. കർണാടകയിലെ അദാനി ഗ്രൂപ്പ് പ്രസിഡന്റായ കിഷോർ ആൽവയുമായി വി ഡി സതീശൻ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്നാണ് ഉയരുന്ന ആരോപണം.
also read: ‘ഒസിയ്ക്ക് ശേഷം കെസി’: VD സതീശൻ്റെ മണ്ഡലമായ പറവൂരിലും KC വേണുഗോപാൽ അനുകൂല ഫ്ലക്സ്
വി ഡി സതീശന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനുള്ള പിആർ വർക്കുകൾക്ക് ഫണ്ട് നൽകുന്നത് അദാനി ഗ്രൂപ്പാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്. കോഴിക്കോട് വി ഡി സതീശനെ അനുകൂലിച്ച് വലിയ പ്രകടനങ്ങൾ നടന്നതിന് പിന്നാലെയാണ് ഇത്തരത്തിൽ അദ്ദേഹത്തിനെതിരെ ഫ്ലക്സുകൾ ഉയരുകയും കരിയോയിൽ ഒഴിക്കുകയും ചെയ്തതെന്നതും ശ്രദ്ധേയമാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

