
കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിക്ക് മുന്നിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ശമ്പളം കൃത്യമായി ലഭിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു സമരം. ഇന്നലെ മുതൽ തൊഴിലാളികൾ പണിമുടക്കിലാണ്. ഇതര സംസ്ഥാന തൊഴിലാളികളെ കിറ്റക്സ് മാനേജ്മെൻ്റ് ചൂഷണം ചെയ്യുന്നു എന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സ് ഫാക്ടറിക്ക് മുന്നിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധവുമായി സംഘടിച്ചത്. ശമ്പളം മുടങ്ങിയതാണ് സമരത്തിന് കാരണം. യഥാസമയം ശമ്പളം നൽകാതെ ചൂഷണം ചെയ്യുന്നു എന്നാണ് തൊഴിലാളികളുടെ പരാതി. പ്രതിഷേധ സൂചകമായി ഇന്നലെ തൊഴിലാളികൾ പണിമുടക്കിയിരുന്നു. ഇന്ന് നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ പ്രത്യക്ഷ പ്രതിഷേധവുമായി കമ്പനിക്ക് മുന്നിൽ സംഘടിച്ചെത്തി. പ്രതിഷേധത്തിൽ സ്ത്രീ തൊഴിലാളികളും അണിനിരന്നു.
Also read: വിജയാഹ്വാനവുമായി തൊഴിലാളികൾ; എം സ്വരാജിന്റെ വിജയത്തിനായി എഐടിയുസി ‘വർക്കേഴ്സ് അസംബ്ലി’ സംഘടിപ്പിച്ചു
സ്ഥിരം ജീവനക്കാരെ ഒഴിവാക്കി താത്കാലിക തൊഴിലാളികളാണ് കിറ്റക്സ് കമ്പനിയിൽ ഏറെയും. ട്രേഡ് യൂണിയൻ പ്രവർത്തനം അനുവദിക്കാത്ത കമ്പനിയിൽ ഇതര സംസ്ഥാന തൊഴിലാളികളെ മാത്രമാണ് ദിവസവേതനക്കാരായി നിയമിച്ചിരുന്നത്. ഇതിനിടയാണ് മാനേജ്മെൻ്റിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യ പ്രതിഷേധവുമായി എത്തിയത്. പൊലീസും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സമരത്തിന് നേതൃത്വം നൽകിയവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മാനേജ്‌മന്റ് അറിയിച്ചുതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here