ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാര്‍ അജണ്ടയുടെ നിര്‍വഹണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധം ഉയരണം: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നെഹറു യുവക് കേന്ദ്ര പോലുള്ള സംവിധാനങ്ങളെയും സംഘപരിവാര്‍ അജണ്ടയുടെ നിര്‍വഹണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. അക്കാദമിക് സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും വെല്ലുവിളിച്ചു കൊണ്ട് തങ്ങളുടെ വര്‍ഗീയ അജണ്ടയ്ക്ക് അനുസ്യതമായ രീതിയില്‍ ആര്‍എസ്എസുകാരായ ചില സ്ഥാപനമേധാവികളും അധ്യാപകരും നടത്തുന്ന നീക്കങ്ങള്‍ എത്രത്തോളം ക്ഷുദ്രവും അപകടകരമാണെന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐടിയിലുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നതെന്ന് പ്രസ്തവനയില്‍ പറയുന്നു.

ALSO READ: ‘ഭാരതരത്നം മലപ്പുറത്ത് എത്തുമോ’? സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുമായി കെ ടി ജലീൽ എം ൽ എ

എന്‍.ഐ.ടി യില്‍ ഉയര്‍ന്നു വന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ വിദ്യാര്‍ത്ഥി പ്രതിരോധത്തെ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അഭിവാദ്യം ചെയ്തു. മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒന്നിച്ചു നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആര്‍എസ്എസ് വിളയാട്ടത്തെ പ്രതിരോധിക്കുന്നതിന് മുന്നോട്ട് വരണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ALSO READ: കേരളത്തില്‍ കുറഞ്ഞത് അഞ്ചുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News