നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം ശക്തം; വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് അനിശ്ചിതകാല സമരത്തിൽ

nithin raj case protest

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അണമുറിയാത്ത പ്രതിഷേധം. എസ് എഫ് ഐ ,ഡി വൈ എഫ് ഐ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കോളേജിലെ അവസാനവർഷ വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്കരിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചു.

ഇതോടെ അതിശക്തമായ പ്രതിഷേധത്തിനാണ് അഞ്ചരക്കണ്ടി ഡൻഡൽ കോളേജ് വേദിയായത്. പൊലീസ് ബാരിക്കേഡ് മറികടന്ന എസ് എഫ് ഐ പ്രവർത്തകർ കോളജിനക്കത്ത് കയറി പ്രതിഷേധിച്ചു. ഡൻ്റൽ കോളേജ് വിദ്യാർത്ഥികളും എസ് എഫ് ഐ പ്രതിഷേധത്തിൽ അണിനിരന്നു. കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിയെടുക്കും വരെ സമരം ശക്തമായി തുടരുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

Also read: നിതിൻ രാജിന്റെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു; സമഗ്ര അന്വേഷണത്തിലൂടെ മകന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം

ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും കോളേജിലേക്ക് മാർച്ച് നടത്തി. കൂടാതെ വിവിധ വിദ്യാർത്ഥി യുവജന രാഷ്ടീയ സംഘടനകളും കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News