
കാസര്‍ഗോഡ് ചന്തേര റെയില്‍വേ സ്റ്റേഷനില്‍ കുട ചൂടി യാത്രക്കാരുടെ പ്രതിഷേധം. അടിസ്ഥാന സൗകര്യമില്ലാത്തതിനെതിരെ ചന്തേര റെയില്‍വേ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചന്തേര റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വെയിറ്റിംഗ് ഷെല്‍ട്ടര്‍ നിര്‍മിക്കണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
പിലിക്കോട്, കരിവെള്ളൂര്‍, പടന്ന ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളാണ് ചന്തേര റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. യാത്രക്കാര്‍ക്ക് വെയിലും മഴയും കൊണ്ട് തീവണ്ടിയെ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ കുട ചൂടി പ്രതിഷേധിച്ചത്.
കൊവിഡിന് മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന മംഗലാപുരം സെന്‍ട്രല്‍ – കോഴിക്കോട് എക്‌സ്പ്രസ് ട്രെയിന് സ്റ്റോപ്പ് പുന:സ്ഥാപിക്കുക, റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കുക , മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറിന് സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങളും യാത്രക്കാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. റെയില്‍വേക്ക് നിവേദനം നല്‍കുന്നതിനായി യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here