
തീവ്ര വോട്ടർപട്ടിക പരിഷ്കരണം ഉൾപ്പെടെ വിഷയങ്ങളിൽ ഇന്നും പാർലമെൻ്റിൻ്റെ ഇരു സഭകളും പ്രക്ഷുബ്ധം. അതേ സമയം സ്പീക്കർ ഓം ബിർളക്ക് എതിരായ അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ ചർച്ച ആരംഭിച്ചു. 10 മണിക്കൂറാണ് അവിശ്വാസ പ്രമേയത്തിൽ ചർച്ച അനുവദിച്ചിട്ടുള്ളത്.
തുടർച്ചയായി രണ്ടാം ദിനമാണ് വലിയ പ്രതിഷേധത്തിന് ഇരുസഭകളിലും സാക്ഷ്യം വഹിക്കുന്നത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കള്ളത്തരമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. അതെ സമയം ലോക്സഭയിൽ സ്പീക്കർ ഒംബീർലക്ക് എതിരായ അവിശ്വാസ പ്രമേയ ചർച്ച 10 മണിക്കൂർ നടക്കും. സ്പീക്കറുടെ അഭാവത്തിൽ ആര് ചർച്ച നിയന്ത്രിക്കുമെന്ന കാര്യത്തിലും ലോക്സഭയിൽ ഭരണ പ്രതിപക്ഷ വാക്കുതർക്കം ഉണ്ടായി.
Also read: കേന്ദ്രസർക്കാർ നികുതി നയം കോർപ്പറേറ്റുകളെ അനുകൂലിക്കുന്നത് ഡോ. വി ശിവദാസൻ എംപി
അവിശ്വാസ പ്രമേയത്തെ പിന്തുണച്ചും സ്പീക്കറുടെ ഏകപക്ഷീയ നടപടികൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തത്. അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പ് വെക്കാതിരുന്ന തൃണമൂൽ കോൺഗ്രസും അവിശ്വാസത്തെ പിന്തുണച്ചാണ് ചർച്ചയിൽ പങ്കെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

