ജി സുധാകരന്റെ നടപടിയിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ സിപിഐഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

g sudhakaran cpim

സിപിഐഎം പാർട്ടിക്ക് യോജിക്കാത്ത വിധത്തിൽ തീരുമാനമെടുത്ത ജി സുധാകരന്റെ നടപടിക്കെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് അമ്പലപ്പുഴ ഏരിയ കമ്മിറ്റി. വി എസ് അച്യുതാനന്ദന്റെ വീടിന് മുന്നിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. 75 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ പാർട്ടി മെംബർഷിപ്പ് പുതുക്കാൻ അദ്ദേഹം തയ്യാറാകാതിരുന്ന സാഹചര്യവും നിലനിന്നിരുന്നു. വഞ്ചകന് മാപ്പില്ലെന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.

കോൺഗ്രസ്സ് കോട്ടയിലെ ജി സുധാകരനേ നമ്മൾ നേരിടാൻ പോവുകയാണ്. ചെങ്കൊടി പണയം വച്ചതിന് ഇന്നല്ലങ്കിൽ നാളെ സുധാകരൻ ഉത്തരം പറയട്ടെ എന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി സാംജി പറഞ്ഞു. സുധാകരന് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് പണ്ടേ ആഗ്രഹം, ആദ്യ തെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ തോറ്റു. പിന്നീട് എഴു തവണ മത്സരിപ്പിച്ചു, ജയം തോൽവിയും ഏറ്റു വാങ്ങി. ഒരു മനുഷ്യായുസിൽ നൽകാവുന്ന പരിഗണനകൾ എല്ലാം പാർട്ടി നൽകി എന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. അതേ സമയം പ്രസം​ഗത്തിനിടയിൽ സുധാകരൻ സഖാവ് എന്ന് വിളിച്ച ജില്ലാ സെക്രട്ടറിയെ അണികൾ തിരുത്തുകയുണ്ടായി, വിളിച്ചു ശീലിച്ചതല്ലേ എന്നായിരുന്നു ആർ നാസറിന്റെ മറുപടി.

Also read : എന്നാലും മോദീജി… അടുപ്പു പുകയില്ലെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ വാക്ക് പാലിക്കുമെന്ന് കരുതിയില്ല

സാംജി സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സിഎസ് സുജാത തുടങ്ങി നിരവധി പ്രമുഖർ പ്രതിഷേധത്തിൽ പങ്കെടുത്തു. അതേ സമയം അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രസാതാവിച്ചതിനെതിരെയും പ്രവർത്തകർക്കിടയിൽ പ്രതിഷേധമുയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News