കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും; സിപിഐഎം

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ സെപ്തംബറില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐഎം. ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം. അതേ സമയം രാഹുല്‍ ഗാന്ധിയ്ക്ക് എത്രയും പെട്ടെന്ന് ലോക്സഭ ആംഗത്വം തിരികെ നല്‍കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

Also Read:മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച

വിലക്കയറ്റം, തൊഴിലില്ലായ്മ വിഷയങ്ങളില്‍ ദേശീയ തലത്തലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐഎം കേന്ദ്രകമ്മറ്റി തീരുമാനം. സെപ്തംബര്‍ ആദ്യ വാരം മുതലാണ് പ്രക്ഷോഭം ആരംഭിക്കുക. ഇത് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി അവരെ കൂടി ഉള്‍ക്കൊള്ളിച്ചാകും പ്രക്ഷോഭം. കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രമേയം പാസാക്കിയിരുന്നു. യുവജന സംഘടനകളുടെ പ്രവര്‍ത്തന അവലോകന രേഖയും കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്തു. മിത്ത് വിവാദം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ടെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീകൃതാറാം യെച്ചൂരി വ്യക്തമാക്കി.

Also Read: പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 15 പേര്‍ മരിച്ചു

രാഹുല്‍ ഗാന്ധിയ്ക്ക് അടിയന്തുമായി ലോക്സഭ അംഗത്വം നല്‍കണമെന്നും അംഗത്വം റദ്ദാക്കാന്‍ കാണിച്ച വേഗത പുനസ്ഥാപിക്കാനും കാണിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

അതേ സമയം പ്രതിപക്ഷ മുന്നണിയുടെ അടുത്ത യോഗം ഈ മാസം അവസാനം ചേരുമെന്നും സംസ്ഥാന സാഹചര്യം അനുസരിച്ചാകും ധാരണയെന്നും യെച്ചൂരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News