
കോണ്‍ഗ്രസ് നേതാവ് എം.വിന്‍സെന്റ് എംഎല്‍എക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം. വിന്‍സെന്റ് എകാധിപത്യ പ്രവണതക്കെതിരെയാണ് ഒരു വിഭാഗം നേതാക്കളുടെ പ്രതിഷേധം.
കോവളത്തെ മുതിര്‍ന്ന നേതാക്കളെ എംഎല്‍എ നിരന്തരമായി തഴയുന്നൂവെന്നാണ് പരാതി. വിന്‍സെന്റ് എംഎല്‍എക്കെതിരെ കോവളം നിയോജക മണ്ഡലം കോണ്‍ഗ്രസ് സംരക്ഷണ വേദി രൂപീകരിച്ചാണ് പ്രതിഷേധം.കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ ആദ്യയോഗം വിഴിഞ്ഞം മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്ത് അംഗവുമായ മുക്കോല ഉണ്ണി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Also Read: യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയിലിൻ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കെപിസിസി അംഗവുമായ ബി ജയപ്രകാശ് അധ്യക്ഷനായിരുന്നു. കരിങ്കുളം മുന്‍ മണ്ഡലം പ്രസിഡന്റും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ നിക്കോളാസ് മൊറായിസ്, കല്ലിയൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റ് കല്ലിയൂര്‍ മുരളി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡോള്‍ഫ് ജെറോം, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കരിങ്കുളം രാധാകൃഷ്ണന്‍, കാഞ്ഞിരംകുളം ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി പൂവാര്‍ അശോകന്‍, കാഞ്ഞിരംകുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് കരിച്ചല്‍ ജയകുമാര്‍, കോവളം ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി കട്ടച്ചല്‍ കുഴി സുഗതന്‍, മുന്‍ കോവളം ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ദീപു പെരിങ്ങമ്മല, ബിഡിസിഎല്‍ ബ്ലോക്ക് സെക്രട്ടറി കല്ലിയൂര്‍ രഘുവരന്‍, ബാലരാമപുരം മുന്‍ മണ്ഡലം പ്രസിഡന്റ് പൂക്കട രാജശേഖരന്‍, ജോണ്‍സന്‍, പുല്ലുവിള ജോര്‍ജ്ജ് ഡി, പൂവാര്‍ ക്ലാസ്റ്റര്‍ അന്തോനിയപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here