
തെരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിന്റെ മറവിൽ യുഡിഎഫ് പ്രവർത്തകർ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധമുയരുന്നു. കോഴിക്കോട് കൊടുവള്ളിയിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി ആയിരുന്ന സലീം മടവൂരിൻ്റെ വാഹനത്തിന് നേരെ യുഡിഎഫ് പ്രവർത്തകർ പടക്കമെറിഞ്ഞു പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. സലിം മടവൂർ വിലക്കിയിട്ടും വാഹനത്തിന് നേരയും വീടിനു സമീപവും യൂഡിഎഫ് പ്രവർത്തകർ പടക്കം പൊട്ടിക്കുകയായിരുന്നു സംഭവത്തിൽ സലിം മടവൂർ കുന്നമംഗലം പോലീസിന് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ, തങ്കയത്തെ സിപിഐഎം ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂരിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വോട്ടെണ്ണൽ ദിവസമാണ് യുഡിഎഫ് പ്രവർത്തകർ തങ്കയത്തെ സിപിഐഎം ഓഫീസ് ആക്രമിച്ചത്.
Also Read: പൊലീസ് ക്യാമ്പിൽ കോൺഗ്രസ് വിജയാഘോഷം! ഡ്യൂട്ടിക്കിടെ കേക്ക് മുറിച്ച ദൃശ്യം പുറത്ത്
ഉഗ്രസ്ഫോടനശേഷിയുള്ള പടക്കമെറിയുകയും ഓഫീസ് അടിച്ച് തകർത്ത് ഫർണിച്ചറും രേഖകളും എല്ലാം തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

