
അമ്പലത്തറ ബിജെപി വാർഡ് കൗൺസിലർ ഹരിതകർമ്മാ സേനാംഗത്തെ മർദ്ദിച്ചതിനെതിരെയും ഇയാൾക്കെതിരെ കള്ളക്കേസ് കൊടുത്തതിനുമെതിരെ പ്രതിഷേധം ശക്തം. കള്ളക്കേസാണ് ഹരിത കർമാ സേനാംഗമായ സതീഷിനെതിരെ വാർഡ് കൗൺസിലറായ സിമി ജ്യോതിഷ് നൽകിയതെന്നാണ് സതീഷിൻ്റെ ഭാര്യയുൾപ്പെടെ പറയുന്നു. പ്രസ്തുത പരാതിയിന്മേൽ പൊലീസ് ഹരിതകർമാ സേനാംഗത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഒരു കാരണവുമില്ലാതെയാണ് സതീഷിനെ ജോലിയിൽനിന്ന് പിരിച്ചു വിട്ടത് ഇതിനെപ്പറ്റി ചോദിക്കാൻ പോയപ്പോഴാണ് മർദ്ദനവും ജാതി അധിക്ഷേപവും ഉണ്ടായതെന്നും ഭാര്യ പറഞ്ഞു. ഹരിത കർമ്മ സേന അംഗത്തെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തി. ,സംഭവത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്.
ഐഡി കാർഡുള്ള തൊഴിലാളിയെ യാതൊരു കാരണവുമില്ലാതെയാണ് ജോലിയിൽ നിന്നം പിരിച്ചു വിട്ടത്.അധികാരത്തിന്റെ ഹുങ്കിൽ പാവപ്പെട്ട തൊഴിലാളികളെ അടിച്ചമർത്തുന്നതും ജാതിയുടെ പേരിൽ അവഹേളിക്കുന്നതും ജനാധിപത്യ കേരളത്തിന് വലിയൊരു അപമാനമാണെന്ന് എ എ റഹീം എംപി പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിന്റെ സങ്കടം ബോധിപ്പിക്കാൻ ചെന്ന വ്യക്തിയെ മർദ്ദിച്ച് ആശുപത്രിയിലാക്കിയ ഈ ഗുണ്ടായിസം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സതീഷിനെ മർദ്ദിച്ചവർക്കെതിരെയും ജാതീയമായി അധിക്ഷേപിച്ചവർക്കെതിരെയും ശക്തമായ നിയമനടപടികൾ ഉടൻ സ്വീകരിക്കേണ്ടതുണ്ടെന്ന് സംഭവത്തിൽ എ എ റഹീം എംപി പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




