
സ്ഥിരമായ നിലപാടുകൾ ഇല്ല, സാമൂഹിക പ്രതിബദ്ധത ഇല്ല, ന്യായമായ രീതികളിലൊന്നും എതിരാളികളെ നേരിടാൻ അറിയില്ല, അത് ശീലിച്ചിട്ടുമില്ല. ഇത്രയും പറഞ്ഞാൽ മതിയാകും ഇത് കോൺഗ്രസുകാരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കാൻ. യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ യുഡിഎഫ് കൺവീനർക്കും പാർട്ടിക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. എവിടേയും എപ്പോഴും വ്യക്തിഹത്യയും അധിക്ഷേപവും ആയുധമാക്കുന്ന അവരുടെ ശൈലിയെ വിമർശിക്കുകയാണ് പൊതുജനങ്ങളും.
Also read: ഹരിയാനയിലെ സീറ്റ് കോഴ വിവാദം; നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് ഗൗരവ് കുമാർ
ഇടതുപക്ഷ സർക്കാർ വിവിധ മണ്ഡലങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള ബൃഹത്തായ വികസന പ്രവർത്തനങ്ങളെ അംഗീകരിക്കാനോ രാഷ്ട്രീയമായി പ്രതിരോധിക്കാനോ സാധിക്കാത്ത സാഹചര്യമാണ് പ്രതിപക്ഷത്തിനുള്ളത്. തെരഞ്ഞെടുപ്പടുക്കുമ്പോൾ അവരുടേതെന്ന് പറയാൻ പദ്ധതികളോ അവർ ചെയ്ത വികസനപ്രവർത്തനങ്ങളോ, ജനക്ഷേമ പ്രവർത്തനങ്ങളോ ഒന്നും തന്നെ ഇല്ല. ഇതിന് കഴിയാത്തവർ ഇത്തരമുള്ള കുറുക്കുവഴികൾ തേടുമല്ലോ…
എന്നിട്ടോ, പേരിനൊരു ഖേദപ്രകടനവും… സംസ്കാര ശൂന്യതയ്ക്ക് നിങ്ങളെ മാറ്റിനിർത്തിയാൽ മറ്റൊരു ഉദാഹരണം ഇല്ലല്ലോ കോൺഗ്രസേ.
സംഭവവുമായി ബന്ധപ്പെട്ട് ഗായത്രി വർഷ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേർക്കുന്നു
കഷ്ടം !!!
എത്ര വേഗം കഴിയുന്നു ഇങ്ങനെ അധിക്ഷേപിക്കാനും
വേദം പ്രകടിപ്പിക്കാനും !
ഇതാണ് UDF സംസ്ക്കാരം!
രാഷ്ട്രീയം കൊണ്ട് , നിലപാടു കൊണ്ട് , സാമൂഹിക പ്രതിബദ്ധത കൊണ്ട് എതിരിടാനാവുന്നില്ലായെങ്കിൽ മണ്ഡലത്തിൽ നടത്തിയിരിക്കുന്ന കുറ്റമറ്റ ബൃഹത്തായ വികസനത്തെ അംഗീകരിക്കാതിരിക്കാനും ഒന്നുമൊന്നും എതിർക്കാനും കഴിയുന്നില്ലെങ്കിൽ അധിക്ഷേപിച്ച് ഇല്ലാതാക്കുക . !
സ്ത്രീയാണെങ്കിൽ ; അവളെ തകർക്കാൻ ഏറ്റവും ലളിതമായ വഴി ശാരീരിക അധിക്ഷേപവും സ്വഭാവഹത്യയും തന്നെയാണ് — സംസ്ക്കാരശൂന്യർക്ക് !!!
”
അന്തസ്സുള്ള കേരള സമൂഹം എന്നും നട്ടെല്ലുള്ള സ്ത്രീയെക്കൊപ്പം തന്നെ.
അതെ അവൾക്കൊപ്പം.!!
സ്ത്രീകളുടെ അന്തസ്സും ലിംഗസമത്വവും ജാഗ്രതയോടെ നിലനിർത്തി തന്നെയാണ് ഈ കേരളം സ്ത്രീപക്ഷമായത്.
ഇനിയും തുടരും ‘
സ്ത്രീപക്ഷ കേരളം !!!
വിജയിപ്പിക്കുക
സഖാവ് യു പ്രതിഭയെ !!
എന്നും യു പ്രതിഭ ക്കൊപ്പം!♥️
തുടരാം
നവകേരളത്തിലേക്ക് 🚩🚩🚩

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

