ചന്ദ്രബാബു നായിഡുവിനെ ജയിലിലാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശില്‍ പ്രതിഷേധം

ചന്ദ്രബാബു നായിഡുവിനെ ജയിലിലാക്കിയതില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ വ്യാപക പ്രതിഷേധം. ടിഡിപി ഇന്ന് ആന്ധ്രപ്രദേശില്‍ ബന്ദിന് ആഹ്വാനം ചെയ്തു. നായിഡുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട വിജയവാഡ മെട്രോ പൊളിറ്റന്‍ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും ടിഡിപി തീരുമാനിച്ചു.

Also Read: ‘ഉടായിപ്പ് ഒരു സംഘപ്രവര്‍ത്തകന് ചേരുന്നതല്ല’; സന്ദീപ് വചസ്പതിക്കെതിരെ നടി ലക്ഷ്മിപ്രിയ

അതിനിടെ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഘോഷമാക്കി. ജാമ്യം നിഷേധിച്ചത് പടക്കം പൊട്ടിച്ചാണ് വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. 2014ല്‍ മുഖ്യമന്ത്രിയായിരിക്കെ നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് 371 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരായ കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News