
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ വിഷയത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് എതിരെ നടപടി. പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. ഇദ്ദേഹം വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇന്നലെ എഐർസി വിളിച്ചു ചേർത്ത യോഗത്തിനു ശേഷം പ്രോട്ടോക്കോൾ ഓഫീസർക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 2.50ന്‍റെ ദില്ലി – കോഴിക്കോട് ഇൻഡിഗോ വിമാനത്തിലായിരുന്നു പിണറായി വിജയന് പോകേണ്ടിയിരുന്നത്. എന്നാൽ വിമാന കമ്പനി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ നിർദേശം ലഭിക്കാത്തതിനാൽ ഫ്ലൈറ്റ് മിസ് ആവുകയായിരുന്നു.
പിന്നീട് 4 മണിക്കൂർ വൈകി കണ്ണൂരിലേക്കുള്ള വിമാനത്തിലാണ് പിണറായി വിജയൻ കേരളത്തിലേക്ക് തിരിച്ചത്. ഇൻഡിഗോയിലെ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയതിൽ പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറിന് ഉണ്ടായ വീഴ്ചയാണ് യാത്ര വൈകാൻ കാരണമായത്.
Protocol Officer Suspended After Pinarayi Vijayan’s Flight Delay

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

