കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അഭിമാന നിമിഷം; മുൻ താരം ലോകകപ്പിൽ ബൂട്ട് അണിയും

duckens nazon

അടുത്തമാസം നടക്കുന്ന ഫിഫ ലോകകപ്പിലെ പോരാട്ടങ്ങൾ കാണാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. പതിവ് പോലെ ഇത്തവണയും നമ്മുടെ രാജ്യം ലോകകപ്പ് യോഗ്യത നേടാതിരുന്നതിനാൽ മറ്റു ടീമുകളെ പിന്തുണച്ചു കൊണ്ടാകും ഓരോ മലയാളിയും മത്സരങ്ങൾ കാണുക.

ഇതിനൊപ്പം ഇന്ത്യൻ വംശജർ, പ്രത്യേകിച്ച് മലയാളികളായ കളിക്കാരുടെ മത്സരങ്ങൾ കാണുവാനും നമ്മൾ കാത്തിരിക്കും. ഇപ്പോൾ ഇതാ മലയാളികൾക്ക് ലോകകപ്പ് കാണാൻ മറ്റൊരു കാരണം കൂടി. കേരളത്തിന്റെ സ്വന്തം എസ്എൽ ക്ലബ് ആയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മുൻ താരം സ്വന്തം ദേശീയ ടീമിന്റെ കുന്തമുനയായി ഇത്തവണ അമേരിക്കയിൽ ബ്രസീലിനും മൊറോക്കോയ്ക്കും സ്കോട്ലൻഡിനും എതിരെ ബൂട്ട് അണിയും. ക്ലബ്ബിനും രാജ്യത്തിനുമായി നൂറിൽപരം ഗോളുകൾ നേടിയ നാസോൺ, ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ്.

Also Read: ഐപിഎല്ലിൽ പ്ലേ ഓഫ് വിസിൽ മുഴങ്ങി; ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

2016 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആയി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച ഫോർവേഡ് ഡക്കൻസ് നാസോൺ ആണ് ഇത്തവണ ഹെയ്തിക്കായി ബൂട്ട് അണിയുക. സി ഗ്രൂപ്പിൽ കരുത്തരായ ബ്രസീലിനെയും മൊറോക്കോയെയും അടക്കം നേരിടുന്ന ഹെയ്തിയുടെ പ്രതീക്ഷകൾ എല്ലാം 31 കാരനിൽ ആണ്. 52 വർഷത്തിനുശേഷം രാജ്യത്തെ ലോകകപ്പിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നാസോൺ 44 ഗോളുകളുമായി ഹെയ്തിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ്.

ഫ്രാൻസിൽ ജനിച്ച നാസോൻ കേരള ബ്ലാസ്റ്റേഴ്സിനായി ഏഴു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. തുടർന്ന്ഇംഗ്ലീഷ് ക്ലബായ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് എഫ്.സി.ഉൾപ്പെടെ യൂറോപ്യൻ ക്ലബുകളിൽ കളിച്ച അദ്ദേഹം ഇപ്പോൾ ഇറാനിലെ എസ്തേഘ്‌ലാൽ എഫ്‌സിക്കായാണ് ബൂട്ടുകെട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News