സംഘപരിവാർ പരിപാടിയിൽ കേരള വിസി; ‘ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ സംഘപരിവാർ ദാസ്യപ്പണിയെ കുറിച്ചുള്ള അഭിപ്രായം പറയണം’

ps sanjeev kerala university issue

കേരള സർവ്വകലാശാല താൽക്കാലിക വിസി മോഹൻ കുന്നുമ്മൽ ആർഎസ്എസിന്റെ നൂറു വർഷങ്ങൾ എന്ന സെമിനാർ പരിപാടിയിൽ പങ്കെടുത്തതിനെതിരെ വിമർശനവുമായി പിഎസ് സഞ്ജീവ്.

പരിപാടിയുടെ ഉദ്ഘാടകൻ ആർഎസ്എസിന്റെ സർ സംഘ് ചാലക്. കൂടെ പുതിയ Rss നോമിനിയായ എംജി വിസിയും. വർഗീയവാദിയായ ആളുകൾ വിസിമാരായാൽ എന്താവും നമ്മുടെ വിദ്യാർത്ഥികളുടെ ഭാവി. ഇവിടെ മോഹൻ കുന്നുമ്മൽ സംഘിയാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല ഈ സർക്കാരിനും അതിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലേ ഉള്ളുവെന്ന് പിഎസ് സഞ്ജീവ് പറഞ്ഞു.

also read; പ്രതിപക്ഷത്തായിരുന്നപ്പോൾ നിപയെക്കുറിച്ച് അശാസ്ത്രീയമായ കാര്യങ്ങൾ വിളിച്ചു പറഞ്ഞവരാണ് ഇപ്പോൾ പ്രതിസന്ധിക്ക് മുമ്പിൽ പകച്ചു നിൽക്കുന്നത്; വിമർശനവുമായി സിപിഐ

യോഗ്യതയില്ലാതെയാണ് ഗവർണറുടെ സഹായത്തോടെ കേരള സർവകലാശാലയിൽ അദ്ദേഹം തുടരുന്നത്. ആർഎസ്എസിന് വേണ്ടി വീടുപണി ചെയ്യുന്ന മോഹൻ കുന്നുമ്മൽ പക്ഷേ സർവ്വകലാശാലകളിൽ കുട്ടികളോട് ഇടതു വിരുദ്ധതയും, അരാഷ്ട്രീയതയും മാത്രമേ വിളമ്പാറുള്ളൂ. ഇടതു സർക്കാരിന്റെ കാലത്ത് ഇവരുടെ സംഘപരിവാർ ദാസ്യ പണിയെ അവരവരുടെ വീട്ടിൽ വച്ചാൽ മതി എന്ന് സർക്കാർ തന്നെ ഓർമ്മപ്പെടുത്തിയിരുന്നുവെന്ന് സഞ്ജീവ് വ്യക്തമാക്കി.

എന്നാൽ ഇന്ന് അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ അതാണീ ചിത്രത്തിനാധാരം. അങ്ങനെയല്ലെങ്കിൽ ബഹു ഉന്നത വിദ്യാഭ്യാസ മന്ത്രി കേരള സർവകലാശാല വിസിയുടെ ഈ സംഘപരിവാർ ദാസ്യപ്പണിയെ കുറിച്ചുള്ള അഭിപ്രായം പറയണം. അതെങ്കിലും പറയാനുള്ള ധൈര്യം കാണിക്കണം. എന്താണ് എംജി, കേരള വിസി മാരുടെ ഔദ്യോഗിക വാഹനത്തിലെ സർ സംഘ് ചാലക് സന്ദർശനത്തെ കുറിച് പറയാനുള്ളത്? കേരളം കാത്തിരിക്കുന്നു റോജി എം ജോണിന്റെ ഉത്തരങ്ങൾക്കായെന്ന് സഞ്ജീവിന്റെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News