
വി ടി ബൽറാമിന് മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എസ് എഫ് ഐ കഴിഞ്ഞ പത്തു വർഷം ഒന്നും ചെയ്തില്ലെന്ന വി ടി ബൽറാമിൻ്റെ വസ്തുത വിരുദ്ധ വാദങ്ങൾക്കാണ് കൃത്യമായി മറുപടി പി എസ് സഞ്ജീവ് നൽകിയിരിക്കുന്നത്. കേരളത്തിലെ വിദ്യാർഥി സംബന്ധിയായ പ്രശ്നങ്ങളിൽ കഴിഞ്ഞ പത്ത് വർഷവും ഇപ്പോഴും എസ് എഫ് ഐ ഇടപെടുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണറെയും സകല വർഗീയവാദികളെയും ചോദ്യം ചെയ്ത ഞങ്ങൾക്ക് ചേരാത്ത പേരാണ് നിങ്ങൾ ചാർത്തി നൽകിയത്. അത് ചേരുന്ന വിദ്യാർത്ഥി സംഘടന കെഎസ്‍യു ആണ് എന്നും സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു. ആഗ്രഹിച്ച മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കും, മനുഷ്യരുടെ ശ്രദ്ധ കിട്ടാത്തതിന്റെ പ്രശ്നവും തീർക്കാൻ എസ്എഫ്ഐ ക്കെതിരെ രണ്ട് പറയണം എന്നാലേ വാർത്തയാകു എന്ന സ്ഥിരം യുഡിഎഫ് പിപ്പിടിയും കൊണ്ട് ഇറങ്ങരുത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
MLA സ്ഥാനം ഇല്ലാത്ത 5 വർഷം നാട്ടിൽ ഒന്നും നടന്നില്ലെന്ന് സ്വയം കരുതുന്ന വി.ടി ബൽറാം വെറുതെ ഒന്ന് കേരളത്തിലെ വിദ്യാർത്ഥി സംബന്ധിയായ വിഷയങ്ങളിൽ കഴിഞ്ഞ 10 വർഷവും ഇപ്പോഴും സ്വീകരിക്കുന്ന നിലപാടും ഒന്ന് അന്വേഷിക്കണം. ഗവർണറെയും സകല വർഗീയവാദികളെയും ചോദ്യം ചെയ്ത ഞങ്ങൾക്ക് ചേരാത്ത പേരാണ് നിങ്ങൾ ചാർത്തി നൽകിയത്. അത് ചേരുന്ന വിദ്യാർത്ഥി സംഘടന കെഎസ്‍യു ആണ് അത് കഴിഞ്ഞ പത്തു വർഷവും ഇപ്പോഴും അവർ തുടരുന്നു. സൗജന്യ ഡിഗ്രി വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണ് അത് നൽകിയെ മതിയാകു.ആഗ്രഹിച്ച മന്ത്രി സ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കും, മനുഷ്യരുടെ ശ്രദ്ധ കിട്ടാത്തതിന്റെ പ്രശ്നവും തീർക്കാൻ എസ്എഫ്ഐ ക്കെതിരെ രണ്ട് പറയണം എന്നാലേ വാർത്തയാകു എന്ന സ്ഥിരം യുഡിഎഫ് പിപ്പിടിയും കൊണ്ട് ഇറങ്ങരുത്. എസ്എഫ്ഐ വിദ്യാർഥികൾക്കിടയിലുണ്ട്
അവർക്ക് വേണ്ടി ഈ നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വേണ്ടി ഞങ്ങൾ തെരുവിൽ ഉണ്ട്.
തൃത്താല MLA നിങ്ങൾ നേതൃത്വം കൊടുക്കുന്ന സർക്കാർ സംഘപരിവാറിന് വിധേയപ്പെട്ട് സർവകലാശാലകളും, നിങ്ങളുടെ പാർട്ടി സ്വന്തം പഠന ഗവേഷണ കേന്ദ്രവും സംഘപരിവാറിന് നൽകുമ്പോൾ നിശബ്ദനാകുന്ന നിങ്ങൾ ഇങ്ങനെ എത്ര നാൾ രാഷ്ട്രീയം പറയാതെ പിടിച്ചു നിൽക്കും. അതല്ല വി.ടി ബൽറാം ഷാഫി പറമ്പിലിന് പഠിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ തന്നെ രാഷ്ട്രീയം പറയാതെ കുറച്ചു ദുരാരോപണങ്ങൾ കൊണ്ട് എസ്എഫ്ഐയെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും തോന്നിയത് പറഞ്ഞു തുടരാം….

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

