
ആർഎസ്എസും അവർ ഇപ്പോൾ അംഗീകരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയവും ഒഴിച്ച് മറ്റൊന്നും കേരളത്തിൽ ഉണ്ടാവരുത് എന്നതാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ നിലപാടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഒരു കൈകൊണ്ട് അരാഷ്ട്രീയ ഉപദേശവും മറു കൈകൊണ്ട് കാവിക്കൊടി കെട്ടലും ഒരുമിച്ച് വേണ്ടെന്ന് ഗവർണർക്ക് അദ്ദേഹം മറുപടി നൽകി.
ഗവർണറുടെ പദവിയിൽ ഇരിക്കുന്നു എന്ന് കരുതി നിങ്ങൾ വിശുദ്ധൻ ആകുന്നില്ലെന്നും അടിസ്ഥാപരമായി ഇന്ത്യയിലെ കൂട്ടക്കൊലകൾക്കും കലാപങ്ങൾക്കും നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ, ആർഎസ്എസിന്റെ പ്രവർത്തകനാണെന്നും പി എസ് സഞ്ജീവ് പറഞ്ഞു. മന്ത്രി റോജി എം ജോണിനും കോൺഗ്രസിനും ഒക്കെ നിങ്ങളെ പേടിയായിരിക്കുമെന്ന് ഗവർണറോട് പറഞ്ഞ സഞ്ജീവ് നിങ്ങളുടെ വർഗീയ പദ്ധതികളെ എസ്എഫ്ഐ പൊളിച്ചടുക്കും എന്നും എത്ര പോരാടിയിട്ടാണെങ്കിലും കേരളത്തെ വിട്ടു തരില്ലെന്നും കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കഴിഞ്ഞാഴ്ച കണ്ണൂർ സർവ്വകലാശാലയിൽ എത്തിയ ചാൻസിലർ കൂടിയായ ഗവർണർ നടത്തിയ പ്രസംഗത്തിന്റെ പൊരുൾ ഇങ്ങനെയായിരുന്നു. “നമ്മുടെ സർവ്വകലാശാലകളിൽ രാഷ്ട്രീയം വളരെ കൂടുതലാണ് അത് നമുക്ക് ഒഴിവാക്കണം അങ്ങനെ രാഷ്ട്രീയമില്ലാത്ത സർവകലാശാലകളെ നമുക്ക് സൃഷ്ടിച്ചെടുക്കാൻ കഴിയണം. വിദ്യാർത്ഥി സംഘടന പ്രവർത്തനത്തെ പരിമിതപ്പെടുത്തണം.”
ഇത് കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ എം.ജി സർവകലാശാലയുടെ വിസി ആയി ഒരു ആർഎസ്എസുകാരൻ വരുന്നു, സെനറ്റിൽ ആകെയുള്ള 30ൽ 19 പേരും ആർഎസ്എസുകാരെ നിയമിക്കുന്നു. സംഭവം ഇത്രയേ ഉള്ളൂ ആർഎസ്എസും അവർ ഇപ്പോൾ അംഗീകരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയവും ഒഴിച്ചു മറ്റൊന്നും ഇവിടങ്ങളിൽ ഉണ്ടാവരുത് എന്നതാണ് ഇദ്ദേഹത്തിന്റെ നിലപാട്.
രാജേന്ദ്ര വിശ്വനാഥ ആർലേക്കറോട് പറയാനുള്ളത് അരാഷ്ട്രീയ ഉപദേശവും,മറു കൈ കൊണ്ട് കാവിക്കൊടി കെട്ടലും ഒരുമിച്ച് ഇങ്ങോട്ട് വേണ്ട. ഗവർണറുടെ പദവിയിൽ ഇരിക്കുന്നു എന്ന് കരുതി നിങ്ങൾ വിശുദ്ധൻ ഒന്നും ആകുന്നില്ല, അടിസ്ഥാപരമായി നിങ്ങൾ ഇന്ത്യയിലെ കൂട്ടക്കൊലകൾക്കും കലാപങ്ങൾക്കും നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ പ്രവർത്തകനാണ്. Rss കാരൻ.
ബഹുമന്ത്രി റോജി എം ജോണിനും, കോൺഗ്രസിനും ഒക്കെ നിങ്ങളെ പേടിയായിരിക്കും, പക്ഷെ ഒന്ന് പറയട്ടെ ആർലേക്കർ സാറെ… ഞങ്ങൾ നിങ്ങളുടെ പദ്ധതിയെ പൊളിച്ചടുക്കും. എത്ര പോരാടിയിട്ടാണെങ്കിലും നിങ്ങൾക്ക് വിട്ടു തരില്ല കേരളത്തെ. ജീവൻ കൊടുത്തും സംരക്ഷിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

