
സംസ്ഥാനത്ത് പെൻഷൻ പ്രായം രണ്ട് വർഷം വർധിപ്പിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പി.എസ്. സഞ്ജീവ് രംഗത്ത്. വിദ്യാർത്ഥികളെയും യുവജനങ്ങളെയും വഞ്ചിക്കുന്ന രീതിയിലുള്ള പണിയാണ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ ആരോപിച്ചു.
സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത നിയമനനിരോധനം നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ പെൻഷൻ പ്രായം കൂടി വർധിപ്പിക്കുന്നതോടെ, തൊഴിലില്ലായ്മ സർക്കാർ വക ഒരു കർമപരിപാടിയായി മാറുന്ന അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. യുഡിഎഫ് സർക്കാരിന്റെ ഈ കാലഘട്ടത്തെ വിസ്മയങ്ങളുടെ കാലമെന്നും നവയുഗ കാലമെന്നും അദ്ദേഹം പരിഹാസരൂപേണ വിശേഷിപ്പിച്ചു. യുവതലമുറയുടെ തൊഴിൽ സ്വപ്നങ്ങളെ തകർക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന സൂചനയാണ് സഞ്ജീവിന്റെ വാക്കുകൾ നൽകുന്നത്.
പോസ്റ്റിന്റെ പൂർണരൂപം
വിദ്യാർത്ഥികളെ, യുവജനങ്ങളെ പൂക്കി പണി തന്നിട്ടുണ്ട്.
പെൻഷൻ പ്രായം 2 വർഷം ഉയർത്താൻ പോകുന്നു. സംസ്ഥാനത്ത് നിയമനനിരോധനം അപ്രഖ്യാപിതമായി നടപ്പിലാക്കുന്നു, യുഡിഎഫ് സർക്കാർ പെൻഷൻ പ്രായം വർധിപ്പിക്കുന്നത്തോടെ തൊഴിലില്ലാഴ്മ സർക്കാർ വക കർമപരിപാടിയായി മാറുന്നു.
വിസ്മയങ്ങളുടെ കാലം, നവയുഗ കാലം
യുഡിഎഫ് കാലം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

