
രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായി പി എസ് സഞ്ജീവ്. രമേശ് ചെന്നിത്തലയോട് അതുതന്നെയാണ് അങ്ങോട്ടും പറയാനുള്ളത് “ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന് പി എസ് സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു. സർവ്വകലാശാല തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിൽ വിറളി പൂണ്ട കെഎസ്.യു നടപടിയെ ന്യായീകരിച്ചാണ് രമേശ് ചെന്നിത്തല രംഗത്ത് വന്നത്.
നടക്കുന്നത് എസ്എഫ്ഐയുടെ എക്സസൈസ് ഭരണം മാറിയപ്പോൾ ഞങ്ങൾ ഇതൊക്കെ ചെയ്യാൻ കഴിവുള്ളവരാണെന്ന് തെളിയിക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർവ്വകലാശാല തെരഞ്ഞെടുപ്പിൽ വിജയിച്ച ഞങ്ങളെ യാതൊരുവിധ കാരണവുമില്ലാതെ കെഎസ്‌യു കാർ കല്ലെറിഞ്ഞ് അക്രമിച്ചു, തുടർന്ന് നിങ്ങളുടെ പോലീസ് ആണ് കഴിഞ്ഞ 10 വർഷം കാണാത്ത നിലയിൽ ജലപീരങ്കിയും ഗ്രനേഡും വിദ്യാർത്ഥി പ്രകടനത്തിന് നേരെ ഉപയോഗിച്ചതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.
ALSO READ; ‘കേന്ദ്രസർക്കാർ പൂർണ്ണ പരാജയം, മോദി രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വച്ചു’
സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ഈ അക്രമത്തിൽ പരിക്കേറ്റത്. അങ്ങ് പറഞ്ഞ ഒരു കാര്യം ശരിയാണ് “എക്സസൈസ്” ആയിരുന്നു അതു പക്ഷേ എസ്എഫ്ഐക്ക് ആയിരുന്നില്ല, എങ്ങനെയൊക്കെ ഞങ്ങളെ തല്ലി ഒതുക്കാം എന്ന പോലീസ് എക്സസൈസ് ആയിരുന്നു ഇന്നലെ തിരുവനന്തപുരത്ത് നടന്നത്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും സഞ്ജീവ് കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

