
ഫീസ് വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ എസ്എഫ്ഐ മാർച്ചിനെ പൊലീസ് നേരിട്ടത് അതിക്രൂരമായെന്ന് പി എസ് സഞ്ജീവ്. വിരലിന് ഇടയിൽ ബ്ലേഡ് വെച്ച് വിദ്യാത്ഥികളുടെ ശരീരത്തിൽ വരഞ്ഞതായി അദ്ദേഹം പറഞ്ഞു. മാർച്ചിനെ കേരളത്തിൽ സാമീപക്കാലത്ത് ഇല്ലാത്ത രീതിയിലാണ് പൊലീസ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ബ്ലേഡ് വെച്ച് ശരീരത്തിൽ വരഞ്ഞതിനെത്തുടന്നുണ്ടായ മുറിവിന്റെ ചിത്രവും അദ്ദേഹം കാണിച്ചു.
പൊലീസ് ഒരുക്കിയ കെണി ആയിരുന്നു ഇതെന്നും മുതിർന്ന നേതാക്കൾ എത്തിയപ്പോൾ പൊലീസ് കഥ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ബ്ലേഡ് എസ്എഫ്ഐ കൊണ്ടുവന്നതാണെന്നായിരുന്നു പൊലീസിന്റെ വാദം. വിദ്യാർത്ഥികൾ പൊലീസ് പറയുമ്പോൾ ആണ് ബ്ലെയ്ഡിനെ പറ്റി അറിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ബ്ലേഡ് പൊലീസ് നാട്ടിൽ ഇറങ്ങിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പൊലീസ് സമരക്കാരുടെ തലയ്ക്ക് അടിച്ചതായും പെൺകുട്ടികളെ ബൂട്ട് ഇട്ടു ചവിട്ടിയതായും അദ്ദേഹം പറഞ്ഞു. ആ സമയത്ത് വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് അതിക്രമം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
എസ്എഫ്ഐ ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും കുട്ടികൾക്ക് നേരെ ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം വിറ്റു തുലയ്ക്കാൻ തീരുമാനിച്ച സർക്കാർ കുട്ടികളുടെ ഫീസ് വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ ഇതിനെതിരായ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പൊലീസിനെതീരെ കേസ് കൊടുക്കുമെന്നും ബ്ലേഡ് ഉപയോഗിച്ച പൊലീസിന് എതിരെ നടപടി ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

