
ഗവർണറുമായി പോരിനില്ലെന്ന് പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് മറുപടിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ആർഎസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ചതിനെതിരെയാണ് സർക്കാരും ഗവർണറും തമ്മിൽ തർക്കം ഉണ്ടായതെന്നും അല്ലാതെ വഴി തർക്കമോ, കുടുംബപ്രശ്നമോ, സ്വത്ത് തർക്കമോ അല്ലെന്നും പി എസ് സഞ്ജീവ് പരിഹസിച്ചു. ആ നിലപാടിൽ നിന്ന് കേരളത്തിലെ നിലവിലെ ഗവർണർ പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം മന്ത്രിയെ ഓർമ്മിപ്പിച്ചു.
കേരളത്തിലെ സർവ്വകലാശാലകൾ സംഘപരിവാർവൽക്കരണത്തിന് നിർബാധം തുറന്നു കൊടുക്കും എന്നാണോ പോരിനില്ലെന്ന് പറയും വഴി മന്ത്രി ഉദ്ദേശിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും വിധത്തിൽ പ്രവർത്തിച്ച ഗവർണറോടും അവർ മുഖാന്തരം വിസിമാരായ ആർഎസ്എസ് അനുഭാവികളോടുമുള്ള നിലപാട് എന്താണെന്നും ആരാഞ്ഞു.
നിങ്ങൾ ഗവർണർക്ക് മുമ്പിൽ കുനിയാൻ തയ്യാറായാലും ആർഎസ്എസ് വൽക്കരണത്തിനെതിരെ തെരുവിൽ നിന്നു പോരാടാൻ എസ്എഫ്ഐ ഉണ്ടാകുമെന്നും പി എസ് സഞ്ജീവ് പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന്റെ വിളനിലമായ സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

