കൽദായ സുറിയാനി സഭ ആസ്ഥാനത്തെത്തി പിഎസ് ശ്രീധരൻ പിള്ള; തൃശൂരിൽ നിർണായക കൂടിക്കാഴ്ച

എഫ് സി ആർ എ ഭേദഗതി സംബന്ധിച്ച് ക്രൈസ്തവസഭകളിൽ അതൃപ്തി തുടരുന്നതിനിടെ തൃശ്ശൂരിൽ സഭാ നേതൃത്വവുമായി നിർണായക കൂടിക്കാഴ്ച. പി എസ് ശ്രീധരൻപിള്ളയാണ് കൽദായ സുറിയാനി സഭ ആസ്ഥാനത്തെത്തിയത്. സഭാ അധ്യക്ഷൻ മാർ ഔഗിൻ കുരിയാക്കോസുമായി ചർച്ച നടത്തി.

സഭാ ട്രെസ്റ്റിമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. തൃശൂർ അതിരൂപത, യു ഡി എഫ് സ്ഥാനാർഥി രാജൻ പല്ലനെ പിന്തുണയ്ക്കാനാണ് സാധ്യതയെന്നും കൽദായ സഭ പത്മജയെ പിന്തുണയ്ക്കണമെന്ന് ശ്രീധരൻപിള്ള ആവശ്യപ്പെട്ടതായാണ് സൂചന. പ്രധാനമന്ത്രി ക്രൈസ്തവ വിശ്വാസികൾക്കൊപ്പമെന്നും ചർച്ചയിൽ ശ്രീധരൻപിള്ള.

ALSO READ: ‘ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭീഷണിയായ എഫ് സി ആർ എ ഭേദഗതി പിൻവലിക്കണം’; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എംപി

അതേസമയം, ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ഭീഷണിയായ എഫ് സി ആർ എ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പി. പുതിയ നിയമഭേദഗതികൾ ഭരണഘടനാപരമായി ആശങ്കകൾ ഉയർത്തുന്നതെന്ന് അദ്ദേഹം കത്തിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News