‘നാടിന്റെ ശാപമാണ് ഗോഡ്‌സെ’; പി എസ് ശ്രീധരന്‍ പിള്ള

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാപം ചെയ്ത ആളും നാടിന്റെ ശാപവുമാണ് ഗോഡ്‌സെ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. വെളിയം രാജീവ് രചിച്ച ‘ഗാന്ധി വേഴ്‌സസ് ഗോദ്‌സെ’ എന്ന പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച നാലാം പതിപ്പിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കേണല്‍ എസ് ഡിന്നിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

Also Read: മീഡിയാവൺ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തുന്നത്; നിങ്ങളല്ല പ്രേക്ഷകരും ജനങ്ങളുമാണ്‌ ജാഗ്രത പുലർത്തേണ്ടത്‌; മന്ത്രി എം ബി രാജേഷ്

ഗാന്ധി എന്ന വെളിച്ചത്തെ തല്ലിക്കെടുത്താന്‍ പാടില്ലായിരുന്നു. ധര്‍മത്തിന്റെ പ്രതീകമായി നാം കാണുന്ന ഗാന്ധിജി തന്റെ തത്ത്വാധിഷ്ഠിത നിലപാടില്‍ ഒരിക്കലും വെള്ളം ചേര്‍ത്തില്ല. ഓരോ മേഖലയിലും ഗാന്ധി ചിന്തകള്‍ പ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ലോകം ഉള്ളിടത്തോളം കാലം ഗാന്ധി ദര്‍ശനങ്ങള്‍ വെളിച്ചം വീശുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ചുവപ്പിനെ കാവിയാക്കിയത് ബോധപൂര്‍വം; ഈ നീക്കം പുതുപ്പള്ളി മാത്രം ലക്ഷ്യംവെച്ചുള്ളതല്ല’: മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here