പി എസ് ജി ഫാൻസിൻ്റെ ആഘോഷം അതിരുവിട്ടു; ഫ്രാന്‍സില്‍ രണ്ട് പേർ മരിച്ചു, 500-ലേറെ പേർ അറസ്റ്റിൽ

psg-paris-celebration

പാരീസ് സെന്റ് ജെര്‍മെയ്ന്റെ (പി എസ് ജി) ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിൻ്റെ വിജയാഘോഷം അക്രമാസക്തമായി. ഫ്രാന്‍സില്‍ രണ്ട് പേര്‍ മരിച്ചു. നൂറുകണക്കിന് പേര്‍ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാത്രി മുഴുവന്‍ തെരുവിൽ കാര്‍ ഹോൺ മുഴക്കിയും ആര്‍പ്പുവിളി ഉയർത്തിയും പാട്ട് പാടിയും വെടിക്കെട്ട് നടത്തിയും ആരാധകർ ആഘോഷിച്ചു. പാരീസിലായിരുന്നു പ്രധാനമായും ആഘോഷം. ചാംപ്‌സ്- എലിസീസ് അവന്യൂവില്‍ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. പാരീസിൽ മാത്രം 491 പേർ അറസ്റ്റിലായി. ഫ്രാന്‍സിലുടനീളം ആകെ 559 പേരെ അറസ്റ്റ് ചെയ്തു.

Read Also: ഗർഭഛിദ്ര ഗുളികയുടെ ഉപജ്ഞാതാവ് ഫ്രഞ്ച് ശാസ്ത്രജ്ഞൻ എറ്റിയെൻ-എമിൽ ബൗലിയു അന്തരിച്ചു

ചാംപ്‌സ്- എലിസീസില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെ സ്‌കൂട്ടര്‍ ഓടിച്ച ഒരാള്‍ ആഘോഷം നടത്തിയ കാറിടിച്ച് മരിച്ചു. തെക്കുപടിഞ്ഞാറന്‍ പട്ടണമായ ഡാക്‌സില്‍ 17 വയസ്സുകാരൻ കുത്തേറ്റും മരിച്ചു. പി എസ് ജി ടീം ഇന്ന് ചാംപ്‌സ്-എലിസീസില്‍ വിജയ പരേഡ് നടത്തും. കിരീടവുമായി എത്തുന്ന ടീമിനെ കാണാൻ ആയിരക്കണക്കിന് പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News