പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോയ്ക്ക് കുതിരസവാരിക്കിടെ അപകടം, ഗുരുതരാവസ്ഥയിൽ

ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ പിഎസ്ജിയുടെ  ഗോൾകീപ്പർ സെർജിയോ റിക്കോ കുതിരസവാരിക്കിടെ അപകടത്തില്‍പ്പെട്ടു. അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകന്നത്. കുതിര സവാരിക്കിടെ മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ റിക്കോയെ സെവില്ലെയിലെ വിർജൻ ഡെൽ റോസിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ലീഗ് വൺ കിരീടം നേടിയ പിഎസ്ജി ടീമിൽ റിക്കോ ബെഞ്ചിലുണ്ടായിരുന്നു. കിരീട നേട്ടത്തിന് പിന്നാലെ താരങ്ങൾക്ക് വിശ്രമം അനുവദിച്ച ഫ്രഞ്ച് ക്ലബ്, റിക്കോയ്ക്ക് സ്പെയിനിലേക്ക് മടങ്ങാൻ അനുമതി നൽകി. എൽ റോസിയോയിൽ തിരിച്ചെത്തിയ താരം കുതിരപ്പുറത്ത് കയറുന്നതിനിടെ എതിർദിശയിൽ നിന്ന് അതിവേഗത്തിൽ വന്ന മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു.

സ്പാനിഷ് ഇന്റർനാഷണൽ 2019ൽ ആയി പിഎസ്ജിയിൽ എത്തിയത്. ക്ലബിനായി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News