
ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ചരിത്ര വിജയം നേടി ഫ്രാൻസിലെത്തിയ പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പി എസ് ജി) ഞായറാഴ്ച പാരീസിലൂടെ തുറന്ന ബസിൽ പരേഡ് നടത്തി. ആര്‍പ്പുവിളിക്കുന്ന ആരാധകര്‍ക്കിടയിലൂടെ ബസ് കടന്നുപോയെങ്കിലും, കിരീടം നേടിയ രാത്രി രാജ്യത്തുണ്ടായ അക്രമസംഭവങ്ങളിൽ ആഘോഷം നിറംമങ്ങി. ഫാൻസിൻ്റെ അമിത ആഘോഷങ്ങളില്‍ രണ്ട് പേർ മരിക്കുകയും 200ഓളം പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഫ്രാന്‍സിലെ പ്രശസ്തമായ ചാംപ്‌സ്-എലിസി അവന്യൂവിലായിരുന്നു ടീമിൻ്റെ ആഘോഷപരിപാടികൾ. ഇവിടേക്കാണ് ബസ് പരേഡുണ്ടായിരുന്നത്. ടീം ബസ് വന്നപ്പോള്‍ പി എസ് ജി ആരാധകര്‍ നീലയും ചുവപ്പും പതാക വീശി. ബാരിയറിന് പിന്നില്‍ റയട്ട് പൊലീസിന്റെ നീണ്ട നിരയ്ക്ക് ഇടയിലായിരുന്നു ഫാൻസ്.
Read Also: ടെൻഷനോ, എന്ത് ടെൻഷൻ; ക്യാപ്റ്റനിസം പൂത്തുലഞ്ഞ രാത്രി
ബസ് കണ്ടപ്പോള്‍ ജനക്കൂട്ടം ആര്‍പ്പുവിളിച്ചു. ക്യാപ്റ്റന്‍ മാര്‍ക്വിന്‍ഹോസ് ട്രോഫി തലയില്‍ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു. പിന്നീട് ട്രോഫി മറ്റ് കളിക്കാര്‍ക്ക് കൈമാറി. ക്ലബ്ബിന്റെ ഗാനം ആലപിച്ചപ്പോള്‍ പരിശീലകന്‍ ലൂയിസ് എന്റിക് ആരാധകരോടൊപ്പം ചേര്‍ന്നു. പിന്നീട് ടീം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

