
കൂപ്പെ ഡി ഫ്രാന്‍സും നേടി ഈ സീസണിലും ആഭ്യന്തര ട്രിപ്പിൾ കിരീടത്തിൽ മുത്തമിട്ട് പാരീസ് സെന്റ് ജെര്‍മെയ്ന്‍ (പി എസ് ജി). സ്റ്റേഡ് ഡി റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പി എസ് ജി തകര്‍ത്തത്. ശനിയാഴ്ച ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഇതോടെ തയ്യാറെടുപ്പ് ശക്തമാക്കിയിരിക്കുകയാണ് പി എസ് ജി.
ഈ സീസണിലെ ഫ്രാൻസിലെ ലിഗ് 1, ഫ്രഞ്ച് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ പി എസ് ജി നേടിയിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും അടിച്ച് എതിരാളികളെ തല്ലിത്തകർക്കാൻ പി എസ് ജിക്ക് സാധിച്ചു. ബ്രാഡ്ലി ബാര്‍ക്കോളയാണ് കൂപ്പെ ഡി ഫ്രാൻസ് ഫൈനലിൽ തിളങ്ങിയത്. രണ്ട് ഗോളുകള്‍ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു.
Read Also: ബാഴ്സയെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് ആഴ്സണൽ വനിതകൾ
അഷ്‌റഫ് ഹക്കിമി ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മൂന്നാം ഗോള്‍ നേടി പി എസ് ജിയുടെ നില ഭദ്രമാക്കി. പി എസ് ജിയുടെ 16-ാം ഫ്രഞ്ച് കപ്പ് കിരീടമാണിത്. ഇതും റെക്കോർഡാണ്. രണ്ടാം പകുതിയിലും പി എസ് ജിയുടെ ആധിപത്യമായിരുന്നു. എതിരാളികളുടെ പകുതിയിലേക്ക് കയറാൻ റീംസിന് ഒരിക്കലും സാധിച്ചില്ല. മ്യൂണിക്കിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

