
ഈ വർഷത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് രണ്ടു വേദികളിൽ മാത്രമായാണ് നടത്തുകയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.ലാഹോറിലും കറാച്ചിയിലും നടക്കുന്ന മത്സരങ്ങളിൽ പക്ഷെ കാണികൾക്കു പ്രവേശനം ഉണ്ടാകില്ല. കൂടാതെ സീസണിന്റെ ഉത്ഘാടനവുമായ് ബന്ധപ്പെട്ടു നടത്തതാനിരുന്ന പരിപാടികളും മാറ്റിവച്ചു.
രാജ്യത്തെ സുരക്ഷിതത്വം , സാമ്പത്തിക പ്രശനങ്ങൾ, പശ്ചിമേഷ്യയിലെ പ്രതിസന്ധി എന്നിവയുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ബോർഡിൻറെ ഈ നീക്കം. പുതിയ നടപടികൾ സുരക്ഷയും, പ്രോട്ടോക്കോളുകളും മുൻനിർത്തിയാണ് എന്നാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖവി പറഞ്ഞത്.
Also Read: പരിക്കേറ്റ ആകാശ് ദീപിന് പകരം സൗരഭ് ദുബെയെ ടീമിലെടുത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
നേരത്തെ മാർച്ച് 26നു ആരംഭിക്കുന്ന ലീഗ് പതിവ് പോലെ ആറ് സ്റ്റേഡിയങ്ങളിലായി നടത്തനായിരുന്നു തീരുമാനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാന്റെ അയൽരാജ്യമായ പാകിസ്താനിലേക്ക് വരുന്നതിൽ നിന്നും പല താരങ്ങളും വിമുഖത പ്രകടിപ്പിച്ചിരുന്നു. 2016ഇൽ ആരംഭിച്ച ലീഗിന്റെ പതിനൊന്നാം സീസണാണ് ഉടനെ ആരംഭിക്കുക. എട്ടു ടീമുകൾ അടങ്ങുന്ന ലീഗിൽ നിലവിൽ ലാഹോർ കലണ്ടർസ് ആണ് നിലവിലെ ചാമ്പ്യന്മാർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

