പിടി സെവനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചു; കണ്ണിന്റെ കാഴ്ച വീണ്ടെടുക്കാൻ ശസ്ത്രക്രിയ നടത്തും

പാലക്കാട് ധോണിയില്‍ പിടികൂടിയ പിടി സെവനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എത്തി പരിശോധിച്ചു. ചീഫ് വെറ്റനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. കൂട്ടില്‍ നിന്ന് പുറത്തിറക്കാനുളള ആരോഗ്യം ആനക്കുണ്ടോയെന്ന് അറിയാനുളള പരിശോധനയാണ് നടത്തിയത്.

also read; അട്ടപ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീക്ക് പരുക്ക്; കൈയൊടിഞ്ഞു

കണ്ണിന്റെ കാഴ്ച നഷ്ടമായതിലടക്കം ചികിത്സ നല്‍കാനാണ് ആനയെകൂട്ടില്‍ നിന്ന് പുറത്തിറക്കുന്നത്. പരിശോധനക്ക് ശേഷം പിടിസെവന്റെ കാഴ്ച ശക്തിവീണ്ടെടുക്കാന്‍ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. ഇതിന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തിയതായി ഡിഎഫ്ഓ അറിയിച്ചു.

also read; മണിപ്പൂർ അശാന്തം; ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News