‘ഇതിനൊക്കെ എന്ത് പറയാനാ’, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പിടി ഉഷ

ഗുസ്തി താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ. ഇതിനൊക്കെ എന്ത് പറയാനാ എന്നും ആരെയും താൻ വിശ്വസിക്കില്ല എന്നുമായിരുന്നു പിടി ഉഷയുടെ പ്രതികരണം.

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ ദേശീയ തലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിടി ഉഷ വിമർശിച്ചിരുന്നു. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം. താരങ്ങൾ നൽകിയ പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കുന്ന സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തുനിൽക്കാത്തതിന് എതിരെയായിരുന്നു പി.ടി ഉഷയുടെ വിമർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News