
തിരുവനന്തപുരം വിതുരയിൽ വിദ്യാർത്ഥിക്ക് പിടിഎ പ്രസിഡന്റിന്റെ മർദ്ദനമെന്ന് പരാതി. സ്കൂളിലുണ്ടായ തർക്കത്തിന് പിന്നാലെ സ്കൂളിന് പുറത്ത് വച്ച് മടൽ കൊണ്ട് മർദിച്ചതായാണ് പരാതി. തൊളിക്കോട് പൂച്ചടിക്കാടിൽ അൻസിലിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച്ച തൊളിക്കോട് ഗവ: എച്ച് എസിന് മുൻവശത്ത് വച്ചാണ് മർദ്ദനമേറ്റത്. പിടിഎ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഷംനാദും മക്കളുമാണ് മർദ്ദിച്ചത് എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് കേസെടുത്തു.
ഷംനാദിന്റെ മകനും അൻസിലും തമ്മിൽ സൂളിൽ തർക്കം ഉണ്ടായിരുന്നു. വൈകുന്നേരം 6 മണിയോടെ കളി കഴിഞ്ഞ് കൂട്ടുകാരനെ വീട്ടിലാക്കുന്ന വഴി, സംസാരിക്കാൻ എന്ന് പറഞ്ഞ് ഷംനാദിന്റെ മകനായ 10 -ാം ക്ലാസിൽ പഠിക്കുന്ന ഫാരിസ് എന്ന വിദ്യർത്ഥിയും കൂട്ടുകാരും മർദിച്ചു. തുടർന്ന് ഷംനാദിന്റെ മകനായ +2 വിദ്യാർത്ഥിയായ ആസിഫ് ബൈക്കിലിരുന്ന അൻസിലിനെ ചവിട്ടി തള്ളിയിട്ട് മർദ്ദിച്ചു. പിന്നീട് ഷംനാദ് കോൺഗ്രസ് പ്രവർത്തകരുമായി വന്ന് മടൽ കൊണ്ട് മർദ്ദിച്ചു എന്നാണ് പരാതി. തുടർന്ന് വിതുര ആശുപത്രിയിൽ ചികിത്സ തേടി.
ഫാരിസ് ഷംനാദും അൻസിലും തമ്മിൽ സ്കൂളിൽ വച്ച് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാരിസും അൻസിലിന് എതിരെ പരാതി നൽകി. സംഭവത്തിൽ ഫാരിസിന്റെ മൊഴിപ്രകാരം Kerala prohibition of Ragging act1998 , 4. പ്രകാരവും അൻസിലിന്റെ മൊഴിയിൽ 126(2) 115(2) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

