വ്യാജ ഫോൺ സന്ദേശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി ടി എ റഹീം

P. T. A. Rahim filed case

വ്യാജ ഫോൺ സന്ദേശത്തിൽ കുന്ദമംഗലം എൽഡിഎഫ് സ്ഥാനാർത്ഥി പി ടി എ റഹീം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പി ടി എ റഹീമിൻ്റെ ചിഹ്നം തെറ്റായി കാണിച്ചാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. പരാജയ ഭീതി മൂലം ആണ് യുഡിഎഫ് ഇത്തരം പ്രചാരണം നടത്തുന്നതെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.

എൽഡിഎഫ് സ്ഥാനാർത്ഥി പി ടി എ റഹീമിന് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്നതാണ് പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. എന്നാൽ ബക്കറ്റ് ചിഹ്നത്തിലാണ് പി ടി എ റഹിം മത്സരിക്കുന്നത്. അതേസമയം നിലവിലെ എം എൽ എ യായ പിടി എ റഹീമിന് സ്വന്തം ഫോൺ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവുമാണ്. ഫോൺ നമ്പർ സ്പാം നമ്പറായി കാണിക്കുന്നതായാണ് പരാതി.

ALSO READ: പ്രിയങ്ക ​ഗാന്ധി വാക്കുപാലിച്ചില്ല, ഐ സി ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വം അച്ഛനോടുള്ള നീതി നിഷേധം; കോൺ​ഗ്രസിനെതിരെ എൻ എം വിജയന്റെ കുടുംബം ഉപവാസത്തിന്

മണ്ഡലത്തിലേക്ക് പണത്തിൻ്റെ ഒഴുക്കാണെന്നും ആരോപണമുണ്ട്. പണം കൊടുത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നും എൽഡിഎഫിൻ്റെ ഘടകകക്ഷി നേതാക്കൾക്ക് വരെ പണം ഓഫർ ചെയ്ത് കാൾ വന്നുവെന്നും പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News