പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി, തലച്ചോറിലെ രക്തസ്രാവത്തിന് അടുത്തിടെ ചികിത്സ തേടിയിരുന്നു

ഒട്ടേറെ വിജിലന്‍സ് കേസുകളില്‍ പരാതിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കളമശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന ഗിരീഷ് ബാബു, തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അടുത്തിടെ ചികിത്സ തേടിയിരുന്നു. പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കെതിരെ പരാതി നല്‍കിയത് ഗിരീഷ് ബാബു വായിരുന്നു.

കളമശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. രാവിലെ ഭാര്യ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെത്തി പരിശോധിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന ഗിരീഷ് ബാബു, തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് അടുത്തിടെ ചികിത്സ തേടിയിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ശസ്ത്രക്രിയക്കായി തയ്യാറെടുക്കുന്നതിനിടെയാണ് അന്ത്യം.

Also Read: കണ്ടെയ്ൻമെൻ്റ് സോണിലെ പ്രവർത്തനം വിലയിരുത്താൻ യോഗം ചേരും

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെ വിജിലന്‍സിന് ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഇ ഡി ക്ക് പരാതി നല്‍കിയതും ഗിരീഷ് ബാബു വായിരുന്നു. ഇതടക്കം വിവാദം ഉയര്‍ന്ന ഒട്ടേറെ കേസുകളില്‍ പരാതിക്കാരനായി ഗിരീഷ് ബാബു രംഗത്തെത്തിയിരുന്നു. കരിമണല്‍ ഖനന കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel