കഴിഞ്ഞ അഞ്ചുവർഷം കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ എങ്ങനെ ? ശ്രദ്ധേയമായി കൈരളി ന്യൂസിന്റെ ‘പബ്ലിക് ഓഡിറ്റ്’

public audit videos viral

കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ ജനങ്ങൾ ഓഡിറ്റ് ചെയ്യുന്ന കൈരളി ന്യൂസിന്റെ പ്രത്യേക രാഷ്ട്രീയ സംവാദ പരിപാടിയായ ‘പബ്ലിക് ഓഡിറ്റ്’ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നു. ഓരോ മന്ത്രിമാരും തങ്ങളുടെ വകുപ്പുകളിൽ നടപ്പിലാക്കിയ പദ്ധതികളും അതിലൂടെ ജനജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും ഈ പരിപാടിയിലൂടെ വിശദീകരിക്കുന്നു.

ഈ പരിപാടിയെക്കുറിച്ചും മന്ത്രിമാരുടെ പ്രകടനത്തെക്കുറിച്ചും പല പ്രമുഖരും ഇതിനോടകം തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. പരിപാടിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഡോ. ജോൺ ബ്രിട്ടാസ് എം പി, മന്ത്രി എം ബി രാജേഷ്, ഗായത്രി ബാബു, ടിറ്റോ ആന്റണി, ശ്രീജ നെയ്യാറ്റിൻകര തുടങ്ങി നിരവധി ആളുകളാണ് പബ്ലിക് ഓഡിറ്റിന്റെ വിഡിയോകൾ ഇതിനോടകം തന്നെ പങ്കുവച്ചിട്ടുള്ളത്.

മന്ത്രിമാർ തങ്ങളുടെ വകുപ്പുകളിൽ കഴിഞ്ഞ 5 വർഷം ചെയ്ത കാര്യങ്ങളെക്കുറിച്ച് പറയുന്ന മികച്ചൊരു പ്രോഗ്രാമാണിതെന്ന് ആണ് ടിറ്റോ ആന്റണി പറഞ്ഞത്. ആദ്യ എപ്പിസോഡിൽ അതിഥിയായെത്തിയ മന്ത്രി സജി ചെറിയാൻ, മത്സ്യവിൽപ്പനക്കാർക്കായി സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘സമുദ്ര ബസ്’ യാഥാർത്ഥ്യമാക്കിയതിനെക്കുറിച്ച് വിശദീകരിച്ചത് അദ്ദേഹം എടുത്തുപറഞ്ഞു.

രാഷ്ട്രീയ കൗതുകമുണ്ടാക്കുന്നതും പൊതുസമൂഹം നിർബന്ധമായും കണ്ടിരിക്കേണ്ടതുമായ ഒരു പരിപാടിയാണിതെന്ന് ശ്രീജ നെയ്യാറ്റിൻകര സമൂഹമാധ്യമത്തിൽ കുറിച്ചു. മന്ത്രി സജി ചെറിയാൻ വേഷം മാറി ഫിഷറീസ് ഡയറക്ടറേറ്റിൽ ചെല്ലുകയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുകയും ചെയ്തതിനെ അവർ പ്രത്യേകം പ്രശംസിച്ചു. ഇതിനെ ‘പ്രയോഗത്തിന്റെ തത്വചിന്ത’ എന്നാണ് അവർ വിശേഷിപ്പിച്ചത്. മുൻപ് പല വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും മന്ത്രിയുടെ ഈ ഇടപെടലിനെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

ALSO READ: വിഡി സതീശനെതിരെ പടയൊരുക്കം: തിരുവനന്തപുരം സെൻട്രൽ സീറ്റിൽ തർക്കം രൂക്ഷം; രാജിവെക്കാൻ ഉറപ്പിച്ച് കോൺഗ്രസ് നേതാക്കൾ

കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ വലിയൊരു മാതൃകയായ ഹരിതകർമ്മ സേനയെക്കുറിച്ചാണ് ഗായത്രി ബാബു തന്റെ പോസ്റ്റിലൂടെ പറഞ്ഞത്. മാലിന്യമുക്തവും ലിംഗസമത്വവുമുള്ള ഒരു സംസ്‌കാരത്തിന് വഴിതെളിച്ച ഹരിതകർമ്മ സേനാംഗങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെ അവർ പ്രശംസിച്ചു.

ഫിഷറീസ്, യുവജനക്ഷേമം എന്നീ വകുപ്പുകളിൽ കഴിഞ്ഞ 5 വർഷം കേരളം കണ്ട മാറ്റങ്ങളും നേരിട്ടറിഞ്ഞ അനുഭവങ്ങളും മന്ത്രി സജി ചെറിയാൻ പബ്ലിക് ഓഡിറ്റിൽ പങ്കുവെക്കുന്നതിനെക്കുറിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പിയുടെ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

മന്ത്രി എം ബി രാജേഷ് ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഇതിനോടകം ഈ പരിപാടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് മന്ത്രിമാരും പരിപാടിയുടെ ഭാഗമാകും. കൈരളി ന്യൂസ് ഡയറക്ടർ ശരത് ചന്ദ്രൻ അവതരിപ്പിക്കുന്ന ഈ പരിപാടി തിങ്കൾ മുതൽ ശനി വരെ വൈകിട്ട് 9.30 ന് കൈരളി ന്യൂസിൽ ആണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News