പൊതുസ്ഥലങ്ങളിലെ പ്രചാരണങ്ങൾക്കും ബോര്‍ഡുകൾക്കും നിയന്ത്രണം; നിയമ ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ്

mb-rajesh-kerala-high-court

പൊതുസ്ഥലങ്ങളിലെ പ്രചാരണങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാര്‍ നടപടി. വിഷയത്തില്‍ സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരും. നിയമവിരുദ്ധം അല്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രചാരണം നടത്താമെന്ന് ആയിരിക്കും നിയമഭേദഗതി. ഇതിനായി ചെറിയ ഫീസ് ഈടാക്കുമെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.

ജനകീയ പ്രശ്‌നങ്ങളും സമരങ്ങളും അടക്കം ജനങ്ങളില്‍ എത്തിക്കാനുള്ള
പ്രചാരണ ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നത്. ഭരണപക്ഷത്തു നിന്ന് ഇ കെ വിജയന്‍ എം എല്‍ എയാണ് സഭയുടെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിച്ചത്.

Read Also: ഹജ്ജ് തീര്‍ഥാടകർ, പ്രവാസികൾ തുടങ്ങിയവർക്കുള്ള ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്; കേന്ദ്ര ഇടപെടലിന് കത്ത് നൽകിയതായി മുഖ്യമന്ത്രി

പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് അടക്കമുള്ള ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമനിര്‍മാണ നടത്തണം എന്നായിരുന്നു ശ്രദ്ധ ക്ഷണിക്കലിലൂടെ ഇ കെ വിജയന്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ നിയമ ചട്ടഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News