എന്‍റെ ജില്ല ആപ്പിലൂടെ റേറ്റ് ചെയ്യാം; വിരൽത്തുമ്പിൽ സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനുള്ള സൗകര്യമൊരുക്കി കെഎസ്ഇബി

ENTE JILLA APP

കേരളത്തിലെ എല്ലാ ജില്ലകളെ കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ഒരു മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നതിനുള്ള സർക്കാർ സംരംഭമാണ് ‘എന്റെ ജില്ല’ മൊബൈൽ ആപ്. എല്ലാ കെഎസ്ഇബി കാര്യാലയങ്ങളുടെയും ഫോൺ നമ്പരുകൾ ഇപ്പോൾ ഈ മൊബൈൽ ആപ്പിൽ ലഭ്യമാണ്. ഇതിലൂടെ വിവിധ കാര്യാലയങ്ങളുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയും.

ഒപ്പം കാര്യാലയങ്ങളിൽ നിന്നുള്ള സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനും സ്റ്റാർ റേറ്റിംഗ് നൽകാനും കഴിയും. എല്ലാ വിലയിരുത്തലുകളും മൊബൈൽ ആപ്പിൽ പൊതുജനങ്ങൾക്ക് കാണാവുന്നതാണ്.

ALSO READ; തിരുവനന്തപുരം നഗരത്തിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും; ദിവസവും സ്ഥലങ്ങളും അറിയാം

വിലയിരുത്തലുകൾ ജില്ലാ-സംസ്ഥാനതലങ്ങളിലുള്ള കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതായിരിക്കും. വിലയിരുത്തൽ രേഖപ്പെടുത്തുന്നവരുടെ വ്യക്തിവിവരങ്ങൾ സ്വകാര്യമായിരിക്കും. വിലയിരുത്തലിന്മേലുള്ള തുടർനടപടികൾ അനായാസമാക്കുന്നതിനായി താത്പര്യമുണ്ടെങ്കിൽ ഫോൺനമ്പർ നല്കാനും അവസരമുണ്ട്. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളിൽ ‘എന്‍റെ ജില്ല’ ലഭ്യമാണ്.

പൊതുജനങ്ങൾ കെഎസ്ഇബി കാര്യാലയങ്ങളിൽ നിന്ന് ലഭ്യമാകുന്ന സേവനങ്ങളെ സത്യസന്ധമായി വിലയിരുത്തണമെന്നും അത് പ്രവർത്തനങ്ങളുടെ ഗുണമേന്മ മനസ്സിലാക്കാനും തുടർപ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും സഹായകമാകുമെന്നും കെഎസ്ഇബി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News