യാത്രാദുരിതം ഒഴിയുന്നില്ല; ട്രെയിനുകൾ പിടിച്ചിടുന്നു; പരശുറാം എക്സ്പ്രസിൽ കുഴഞ്ഞു വീണ് യുവതി

ക്രിസ്മസ് പുതുവത്സര അവധി കഴിഞ്ഞുള്ള മടക്കം ദുരിതപൂർണമായ യാത്രാനുഭവമാണ് പലർക്കും ഉണ്ടാക്കിയത്. റിസേർവ് ചെയ്ത് പോകുന്നവർക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യമായിരുന്നു ഇത്തവണയും.

ALSO READ: കെഎസ്ആർടിസി നവീകരിക്കാൻ മനസിലുണ്ട് പദ്ധതികൾ, ചിലവ് കുറയ്ക്കുന്നതുൾപ്പെടെ നിരവധി ആശയങ്ങൾ പങ്കുവെച്ച് മന്ത്രി ഗണേഷ് കുമാർ

ജനുവരി രണ്ടാം തീയതി ചൊവ്വാഴ്ച മംഗളൂരു-നാഗർകോവിൽ റൂട്ടിൽ ഓടുന്ന പരശുറാം എക്സ്പ്രസിലെ ലേഡീസ് കോച്ചിൽ ഒരു പെൺകുട്ടി തളർന്നുവീണിരുന്നു. കോച്ചിലെ തിക്കിലും തിരക്കിലും പെട്ടാണ് ഈ സംഭവം നടന്നത്. അവധി കഴിഞ്ഞു പോകുന്ന വിദ്യാർഥികളുടെയും മറ്റുള്ളവരുടെയും വൻ തിരക്കാണ് ട്രെയിനുകളിൽ.

ALSO READ: എയര്‍ ഇന്ത്യയുടെ പുതുവര്‍ഷ സമ്മാനം; ടാറ്റയുടെ ഉടമസ്ഥതയില്‍ എയര്‍ഇന്ത്യയുടെ പുതിയമുഖം

കോഴിക്കോട് എത്തുന്നതിനു മുൻപാണ് കൊല്ലത്ത് പഠിക്കുന്ന വിദ്യാർഥിനിക്ക് തളർച്ച അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്തുപേരാണ് പരശുറാം എക്സ്പ്രസിൽ കുഴഞ്ഞുവീണത്. സാധാരണയിലും കൂടുതൽ യാത്രാസമയം എടുക്കുന്നത് കൊണ്ടാണ് യാത്രക്കാർക്ക് പലതരത്തിലുള്ള ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നത്.
വന്ദേഭാരത് പോലെയുള്ള ട്രെയിനുകൾക്കുവേണ്ടി സ്ഥിരം ഓടുന്ന അഥവാ ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന ട്രെയിനുകൾ പിടിച്ചിടുമ്പോഴാണ് യാത്രക്കാർക്ക് ദുരിതമേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News