ജി 20 ഉച്ചകോടി; സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ദില്ലിയിൽ പൊതു അവധി

ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത് സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ദില്ലിയിൽ പൊതു അവധി. എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളില്‍ പ്രവർത്തിക്കില്ല.

ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പൊതു അവധി നല്‍കിയത്. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പത്ത് വരെ സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ദില്ലി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

Also Read: സഞ്ചാരികൾക്കായി ഒരുങ്ങി പൊലിയംതുരുത്ത് ഇക്കോം ടൂറിസം വില്ലേജ്

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ദില്ലി പ്രഗതി മൈതാനിലാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ നേതാക്കളുടെ സംഗമമായ ജി 20 ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കളെല്ലാം ഉച്ചകോടിയിൽ സംബന്ധിക്കും.

Also Read: പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞു; യാത്രക്കാർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here