കര്‍ഷക സമരം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സിഖ് ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കോടതി ഇടപെടല്‍ വേണം. പൊലീസ് നടപടിയില്‍ കേസ് എടുക്കാന്‍ നിര്‍ദേശിക്കണം. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് തടയണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

ALSO READ: കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ബിജെപി കോടികള്‍ സംഭാവനകള്‍ പിരിച്ചു; വിശദാംശങ്ങള്‍ പുറത്ത്

ദില്ലി ചലോ മാര്‍ച്ച് തല്‍കാലം തുടരില്ലെന്ന് ചില കര്‍ഷക നേതാക്കള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ തന്നെ സമരം ശക്തമായി തുടരാന്‍ തീരുമാനം കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തിയിലേക്ക് എത്തിക്കും എന്ന് കര്‍ഷക നേതാക്കള്‍. കൊല്ലപ്പെട്ട ശുഭ് കിരണ്‍ സിംഗിന് നീതി ഉറപ്പാക്കാന്‍ പ്രതിഷേധം ശക്തമാക്കും. എഫ്‌ഐആര്‍ പോലും കേസില്‍ രജിസ്റ്റര്‍ ചെയ്തില്ല, യുവ കര്‍ഷകന് നീതി നേടിയെടുക്കും വരെ അതിര്‍ത്തികളില്‍ ശക്തമായ സമരം തുടരും. കൊലപാതക കുറ്റം ചുമത്തി ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നേതാക്കള്‍ക്ക് എതിരെയും കേസ് എടുക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നടപടികള്‍ തുടങ്ങാതെ യുവ കര്‍ഷകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഒരു കോടി സഹായധനം വാഗ്ദാനം കര്‍ഷക നേതാക്കളും കര്‍ഷകന്റെ കുടുംബവും നിഷേധിച്ചു , ആദ്യം വേണ്ടത് എഫ്‌ഐആര്‍ ആണെന്നാണ് ഇവരുടെ നിലപാട്.

ALSO READ:  ‘കർഷകർ ചേറിൽ കാല്‍വയ്ക്കുന്നതു കൊണ്ടാണ് നമ്മള്‍ ചോറില്‍ കൈവയ്ക്കുന്നത്’, കർഷക സമരത്തിനിടെ വീണ്ടും ചർച്ചയായി മമ്മൂട്ടിയുടെ വാക്കുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News