‘വിഷ്‌ണുപ്രിയ വധക്കേസ് വിധി കേരളത്തിലെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു’: പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ

കണ്ണൂർ പാനൂരിലെ വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. വിധിയിൽ സന്തോഷമെന്നും ഈ വിധി കേരളത്തിലെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ പറഞ്ഞു. പൊലീസ് അന്വേഷണം മികച്ചതായിരുന്നു.

ALSO READ: പാനൂരിലെ വിഷ്‌ണുപ്രിയ വധക്കേസ്; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകൾ ഉണ്ടായിരുന്നു. പത്തോളം മുറിവുകൾ കൊലപാതകത്തിന് ശേഷം. കഴുത്തിന് മാത്രം ആഴത്തിലുള്ള അഞ്ച് മുറിവുകളുണ്ടായിരുന്നു. പരമാവധി ശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ശാസ്ത്രീയ തെളിവുകൾ നിർണ്ണായകമായെന്നും കെ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ഇന്ത്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News