മന്ത്രിക്കെതിരെയുള്ള മുസ്ലീം ലീ​ഗിൻ്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം

cpim tanur protest

മലപ്പുറം താനൂർ പൂരപ്പുഴ ബോട്ടപകടവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹിമാനെതിരെ മുസ്ലിം ലീഗ് നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം. സി പി ഐ എം താനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

അപകടത്തിൽപ്പെട്ട ബോട്ടിന് അനുമതി നൽകുന്നതിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നാണ് വ്യാജപ്രചാരണം.. വ്യക്തിപരമായി മന്ത്രിയെ അധിക്ഷേപിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ പ്രചാരണമെന്ന് സിപിഐഎം പറഞ്ഞു. ഇത്തരം നീക്കങ്ങൾ അവസാനിപ്പിയ്ക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

Also read:അതിദാരിദ്ര്യ നിര്‍മ്മാര്‍ജനാനന്തര പദ്ധതി: വിശദ മാര്‍ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു, പെന്തക്കോസ്‌ത് സഭകളെ ക്രൈസ്‌തവ സഭാ വിഭാഗമായി അംഗീകരിക്കാനും തീരുമാനം

ജനങ്ങൾ തള്ളിക്കളഞ്ഞതാണ് ഇത്തരം ആരോപണങ്ങൾ. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ജങ്ഷനിൽ സമാപിച്ചു. പൊതുയോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സമദ് താനാളൂർ, ജില്ലാ കമ്മിറ്റിയംഗം എൻ ആദിൽ തുടണിയവർ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News