പുതിയ ഭാരവാഹി പട്ടികയിൽ ഉലഞ്ഞ് ബിജെപി; അതൃപ്തി പ്രകടിപ്പിച്ച് നേതാക്കന്മാരുടെ ഫേസ്ബുക്ക് പോസ്റ്റ്

bjp new leaders controversy

ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കൂടുതൽ പേർ രംഗത്ത്.

പുറത്താണെന്ന് സൂചിപ്പിച്ച് യുവരാജ് ഗോകുലും ഉള്ളതുകൊണ്ട് തൃപ്തിപ്പെടണമെന്ന വാക്കുകൾ പോസ്റ്റാക്കി ഉല്ലാസ് ബാബുവും ആണ് ഫേസ്ബുക്കിലൂടെ അതൃപ്തി പരസ്യമാക്കിയത്. സംസ്ഥാന വക്താക്കൾ ആകുമെന്ന് പ്രതീക്ഷിച്ച ഇരുവരും പട്ടികയിൽ നിന്നും പുറത്തായതോടെയാണ് അതൃപ്തി അറിയിച്ചത്.
ബിജെപി ദേശീയ നേതാവ് അമിത് ഷാ കേരളത്തിൽ എത്തിയ ദിവസം തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിനകത്തെ ഉൾപ്പോര് പരസ്യമായിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖരന്റെ സവർണ്ണ മേധാവിത്വവും, വിശ്വസ്തരെയും കൂടെ കൂട്ടിയുള്ള, സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതിന് പിന്നാലെ മുതിർന്ന നേതാക്കൾക്കിടയിലും വിയോജിപ്പ് പ്രകടമായിരുന്നു. ഇതിന് പിന്നാലെയാണ്, പ്രവർത്തകരും പുനസംഘടനയിലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്. സംസ്ഥാന കമ്മിറ്റിയിംഗമായ ഉല്ലാസ് ബാബുവും ഇൻ്റലക്ച്വൽ സെൽ കൺവീനറായ യുവരാജ് ഗോകുലുമാണ് ഫേസ്ബുക്കിലൂടെ അതൃപ്തി അറിയിച്ചത്. പുറത്താണെന്നു സൂചിപ്പിച്ചായിരുന്നു യുവരാജ് ഗോകുലിൻ്റെ പോസ്റ്റ്. അമിത് ഷായുടെ പരിപാടിക്ക് പുറത്തുള്ള സെൽഫിയും പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.

ALSO READ: വിടി ബൽറാമിനെ വിമർശിച്ച കോൺഗ്രസ് നേതാവിനൊപ്പം ചിത്രം; പിന്നാലെ സൈബറിടങ്ങളിൽ അസഭ്യവർഷം

ഉള്ളതു കൊണ്ട് തൃപ്തിപ്പെടണമെന്ന അമ്മയുടെ വാക്കുകൾ പോസ്റ്റാക്കിയാണ് ഉല്ലാസ് ബാബുവിന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇതോടെ ബിജെപിക്ക് അകത്തെ ഉൾപ്പോരും ഭിന്നതയുമാണ് രൂക്ഷമായത്. വി മുരളീധരൻ കെ സുരേന്ദ്രൻ പക്ഷത്തോടുള്ള വിയോജിപ്പ് രാജീവ് ചന്ദ്രശേഖർ പരസ്യമാക്കിയ സാഹചര്യത്തിൽ, ഇരു വിഭാഗത്തിന്റെയും അതൃപ്തി കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും നീക്കമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News