
താമരശ്ശേരി പുതുപ്പാടി ഷിബില വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതി യാസിർ ലഹരിക്ക് അടിമയായാണ് കൊലപാതകം ചെയ്തതെന്ന് പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞു.
Read Also: ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മൂവാറ്റുപുഴയില്‍ യുവാവ് അറസ്റ്റില്‍
ഈങ്ങാപ്പുഴയിലെ വീട്ടിൽ കയറി ഭാര്യയെ വെട്ടിക്കൊന്ന കേസിലാണ് പ്രതിയും ഭർത്താവുമായ യാസിറിനെതിരെ താമരശ്ശേരി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷിബിലയുടെ വീടായ ഈങ്ങാപ്പുഴയിൽ പ്രതി എത്തിയത് എന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
600 പേജുണ്ട് കുറ്റപത്രം. 76 രേഖകളും 52 സാക്ഷികളും ഉണ്ട്. രണ്ട് മാസം മുൻപാണ് പ്രതി യാസിർ ഭാര്യയായ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തുകയും മാതാപിതാക്കളെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തത്. താമരശ്ശേരി എസ് എച്ച് സായൂജ് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here