പൊന്നമ്പലമേട്ടിലെ പൂജ; ഒരാള്‍ കൂടി അറസ്റ്റില്‍

ശബരിമല പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുമളി ആനവിലാസം സ്വദേശി ചന്ദ്രശേഖരൻ (കണ്ണൻ) ആണ് കട്ടപ്പനയിൽ അറസ്റ്റിലായത്. പൂജയ്ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയത് ചന്ദ്രശേഖരനാണ്.

കറുപ്പയ്യ, സാബു മാത്യു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. 3000 രൂപ കൈപ്പറ്റിയാണ് ഇവർ നാരായണൻ സ്വാമിയെ സംരക്ഷിത വനംമേഖലയിലേക്ക് കയറ്റിവിട്ടത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരന്‍ പിടിയിലായത്. ഇയാൾ കട്ടപ്പനയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലകരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. ഇയാളുടെ അറസ്റ്റോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് നിഗമനം. സംഭവത്തിൽ െപാലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News