പൊന്നമ്പലമേട്ടിലെ പൂജ: മുഖ്യ പ്രതി നാരായണ സ്വാമിയുടെ ജാമ്യാപേക്ഷ തളളി

പത്തനംതിട്ട ജില്ലാ കോടതിയാണ് ജാമ്യ ഹര്‍ജിയിന്‍മേലും, വനംവകുപ്പിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തടസ്സ ഹര്‍ജിയിന്‍മേലും, വാദം കേട്ട ശേഷം ജാമ്യഹര്‍ജി തള്ളിക്കൊണ്ട് വിധി പ്രഖ്യാപിച്ചത്. പൊന്നമ്പലമേട്ടില്‍ ഹിന്ദു ആചാരപ്രകാരമാണ് പൂജ നടത്തിയതെന്നും, ഇവിടെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരടക്കമുള്ള നിരവധി ഭക്തര്‍, ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സ്ഥിരമായി പൂജ നടത്തിവന്നിരുന്നു എന്നുമാണ് നാരായണ സ്വാമിക്ക് വേണ്ടി അഡ്വ അജിത് പ്രഭവ്, ജാമ്യ ഹര്‍ജിയില്‍ പറഞ്ഞത്.

Also Read: പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ തെളിവുകളുണ്ട്: ഡിവൈഎസ്പി

പൊന്നമ്പലമേട്ടില്‍ നാരായണ സ്വാമി നടത്തിയ പൂജയില്‍ അനധികൃത കടന്നുകയറ്റമോ, ആചാര വിരുദ്ധമായ എന്തെങ്കിലുമൊ ഉണ്ടായിട്ടില്ല. ഇവിടെ മുന്‍പ് നിത്യപൂജയുണ്ടായിരുന്ന ശിവക്ഷേത്രമുണ്ടായിരുന്നതായുള്ള, 2011 ലെ ഹൈക്കോടതിയുടെ നിരീക്ഷണവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ഒരു കേസിന്റെ പേരില്‍ ഒരാളെ ജെയിലിലടക്കുന്നത് ക്രൂരതയാണെന്നും ജാമ്യത്തിനായി ഹൈക്കൊടതിയെ സമീപിക്കുമെന്നും നാരായണ സ്വാമിയുടെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ നാരായണ സ്വാമി ഉള്‍പ്പടെ 9 പ്രതികളാണുള്ളത്. ഇതു വരെ 6 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News