പ്രശാന്ത് നാരായണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്റെ വിയോഗത്തില്‍ പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി.

സമകാലിക ജീവിതത്തിന്റെ നേരനുഭവങ്ങളെ അടയാളപ്പെടുത്തിയും സൂക്ഷ്മമായ കഥാപാത്രാവിഷ്‌കാരംകൊണ്ടും നാടകരംഗത്തെ സര്‍ഗ്ഗാത്മകമാക്കിയ എഴുത്തുകാരനും സംവിധായകനുമായിരുന്നു പ്രശാന്ത് നാരായണന്‍.

Also Read : സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്സ് വിഭാഗം

മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നാടകങ്ങളെ ആവിഷ്‌കരിച്ച അദ്ദേഹം പ്രതിരോധത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും പ്രതിസന്ധികളും സന്തോഷങ്ങളുമെല്ലാം ഏച്ചുകെട്ടുകളില്ലാതെ സ്വാഭാവികതയോടെ അരങ്ങിലെത്തിക്കാന്‍ അദ്ദേഹം നിരന്തരം പരിശ്രമിച്ചു.

നാടകരംഗത്തെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച പ്രശാന്ത് നാരായണന് പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദരാഞ്ജലി ജില്ലാ പ്രസിഡന്റ് കെ.ജി സൂരജ്, ജില്ലാ സെക്രട്ടറി എസ് രാഹുല്‍ എന്നിവര്‍ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

തിരുവന്തപുരത്ത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു പ്രശാന്ത് നാരായണന്‍റെ അന്ത്യം.  മുപ്പത് വർഷക്കാലമായി ഇന്ത്യൻ തീയേറ്റർ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം മുപ്പതോളം നാടകങ്ങൾ എഴുതുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്.

ALSO READ: കാസർഗോഡ് ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അസ്കർ അറസ്റ്റിൽ

നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ് പ്രശാന്ത് നാരായണൻ. 2008-ൽ മോഹൻലാലിനേയും മുകേഷിനേയും ഉൾപ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണക്ക് വേണ്ടി പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്ത് വിജയമാക്കിയതും പ്രശാന്ത് നാരായണൻ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here